image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വിസ്‌മയക്കാഴ്‌ചകളൊരുക്കി ദോഹ പാര്‍ക്ക്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു

GULF 14-Oct-2011
GULF 14-Oct-2011
Share
image
ദോഹ: വൈവിധ്യമാര്‍ന്ന വിനോദങ്ങളുടെയും കലാ, സാംസ്‌കാരിക പരിപടികളുടെയും വിസ്‌മയക്കാഴ്‌ചകളുമായി ദോഹക്ക്‌ ഉല്‍സവലഹരി സമ്മാനിച്ച്‌ ദോഹ പാര്‍ക്കിന്‌ തുടക്കമായി. വര്‍ണപ്പകിട്ടും കലയുടെ പ്രൗഢിയും നിറഞ്ഞുനിന്ന ചടങ്ങുകളോടെ ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്കാണ്‌ ദോഹ എക്‌സിബിഷന്‍ സെന്‍റര്‍ പരിസരത്ത്‌ ഈ ഉല്ലാസലോകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌.

ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി കോര്‍ണിഷില്‍ നിന്ന്‌ ദോഹ പാര്‍ക്ക്‌ വേദിയിലേക്ക്‌ നിറപ്പകിട്ടാര്‍ന്ന പരേഡ്‌ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രകടനങ്ങളുമായി ട്രെയ്‌ലറുകളാണ്‌ പരേഡില്‍ അണിനിരന്നത്‌. എക്‌സിബിഷന്‍ സെന്‍ററിലെ വേദിയില്‍ ഖത്തറിന്‍െറ തനത്‌ നൃത്തരൂപമായ അര്‍ധയുടെ അകമ്പടിയോടെ പരേഡിനെ സ്വീകരിച്ചു.

ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിച്ചിരിക്കുന്ന ദോഹ പാര്‍ക്ക്‌ ആറാഴ്‌ച നീണ്ടുനില്‍ക്കും. 30,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ സജ്ജീകരിച്ചിട്ടുള്ള പാര്‍ക്കില്‍ 35 റൈഡുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഇവയില്‍ ഒമ്പതെണ്ണം ഇതാദ്യമായാണ്‌ ദോഹയില്‍ അവതരിപ്പിക്കുന്നത്‌. ഇതിന്‌ പുറമെ വിവിധ രാജ്യക്കാരെയും പ്രായക്കാരെയും ലക്ഷ്യമിട്ട്‌ വ്യത്യസ്‌ത കലാവിരുന്നുകളും മറ്റ്‌ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. പാര്‍ക്ക്‌ സനര്‍ശിക്കുന്നവര്‍ക്കായി 107 കടകളും 24 റെസ്‌റ്റോറന്‍റുകളുമാണ്‌ ഇവിടെ തയാറാക്കിയിട്ടുള്ളത്‌. രണ്ട്‌ ടെന്‍റുകളിലായാണ്‌ പ്രധാന പരിപാടികള്‍ അരങ്ങേറുക. 1100 പേര്‍ക്കിരിക്കാവുന്ന ആദ്യ ടെന്‍റില്‍ നാടകങ്ങളും മറ്റ്‌ കലാപരിപാടികളും അരങ്ങേറും. 1500 പേര്‍ക്കിരിക്കാവുന്ന രണ്ടാമത്തെ ടെന്‍റ്‌ സര്‍ക്കസ്‌ കലാകാരന്‍മാരുടെ വിസ്‌മയിപ്പിക്കുന്ന അഭ്യാസപ്രടകനങ്ങള്‍ക്ക്‌ വേദിയാകും. സര്‍ക്കസ്‌ കാണുന്നതിനുള്ള ടിക്കറ്റ്‌ നിരക്ക്‌ സാധാരണ വിഭാഗത്തില്‍ 95 റിയാലും ഗോള്‍ഡ്‌ വിഭാഗത്തില്‍ 295 റിയാലും വി.വി.ഐ.പി വിഭാഗത്തില്‍ 495 റിയാലുമാണ്‌. ഫെറിസ്‌ വീല്‍, റോളര്‍ കോസ്റ്റര്‍, മിനി സ്‌കൂട്ടര്‍, ഡ്രോപ്‌ ടവര്‍, ഗോ കാര്‍ട്ട്‌ തുടങ്ങിയവ റൈഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ക്കിലേക്ക്‌ പ്രവേശനം സൗജന്യമാണെങ്കിലും റൈഡുകള്‍ ഉപയോഗിക്കുന്നതിന്‌ ഇനമനുസരിച്ച്‌ അഞ്ച്‌ റിയാല്‍ മുതല്‍ 25 റിയാല്‍ വരെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

കുട്ടികള്‍ക്കായി ദിവസവും കാര്‍ണിവല്‍, സര്‍ക്കസ്‌ പ്രദര്‍ശനം, നാടന്‍കലാപരിപാടികള്‍, ഖത്തറിന്‍െറ തനത്‌ കലകള്‍, മുഖം ചായമിടല്‍, ഹെന്ന എന്നിവയും വിവിധ മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്‌. യൂറോപ്‌, റഷ്യ, ഈജിപ്‌ത്‌, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ സര്‍ക്കസ്‌ സംഘത്തിലുള്ളത്‌. ഇന്ത്യ, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്‌, ഈജിപ്‌ത്‌, ലബനാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന്‌ ഖത്തറിലുള്ള പ്രവാസികള്‍ക്ക്‌ വിനോദങ്ങളുടെ പുതിയ ലോകം തുറക്കുന്നതായിരിക്കും ദോഹ പാര്‍ക്ക്‌ എന്ന്‌ പാര്‍ക്കിന്‍െറ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഇസാം അയോവിക്‌ പറഞ്ഞു. വെള്ളിയാഴ്‌ചകളില്‍ ഉച്ച കഴിഞ്ഞ്‌ മൂന്ന്‌ മുതല്‍ പുലര്‍ച്ചെ രണ്ട്‌ വരെയും മറ്റ്‌ ദിവസങ്ങളില്‍ രാവിലെ ഒമ്പത്‌ മുതല്‍ ഉച്ചക്ക്‌ ഒന്ന്‌ വരെയും ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മുതല്‍ രാത്രി പന്ത്രണ്ട്‌ വരെയുമാണ്‌ പാര്‍ക്കിലെ സന്ദര്‍ശന സമയം.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കര്‍ഫ്യൂ :കുവൈറ്റില്‍ ബാങ്കുകളുടെ പ്രവര്‍ത്തനസമയം രണ്ടു വരെ
കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഒരാഴ്ച കൂടി അടച്ചിടും
'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു
കുവൈറ്റില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ഉത്തരപ്രദേശുകാരന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
അബുദാബി റെഡ് എക്‌സ് മീഡിയ ഓഫീസിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു
മലയാളി യുവാവ് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റില്‍ തിരുവല്ല സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
നിയമയുദ്ധം ജയിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന രാജുവിന് നവയുഗം യാത്രയയപ്പ് നല്‍കി.
സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാവണം: പത്മശ്രീ അലി മണിക്ഫാന്‍
ബാലവേദി കുവൈറ്റ് ഓണ്‍ലൈന്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവിജയികളെ പ്രഖ്യാപിച്ചു
പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യങ്ങള്‍: കല കുവൈറ്റ്
ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒഎന്‍സിപി കുവൈറ്റ് അനുശോചിച്ചു
വിദേശത്തു നിന്ന് വരുന്ന പ്രവാസികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന സൗജന്യമാക്കിയ കേരളസര്‍ക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ഡി പാണ്ഡ്യന്റെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു,
ദുബായില്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിച്ചു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut