Image

മനസുതുറക്കാതെ ഐ.വി. ശശി

Published on 23 September, 2013
മനസുതുറക്കാതെ ഐ.വി. ശശി
താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച്‌ മനസുതുറക്കുന്നില്ല ഐ.വി. ശശി. പക്ഷേ ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇപ്പോള്‍ ചലച്ചിത്രലോകത്ത്‌ കാണുന്ന പ്രവണതകളൊന്നും തന്റെ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന്‌ ശശി ഉറപ്പിച്ച്‌ പറയുന്നു. വിഷയത്തിന്‍റെ കാര്യത്തില്‍ താന്‍ എന്നത്തേയും പോലെ ധൈര്യം കാണിയ്‌ക്കുമെന്നും എന്നാല്‍ ചിത്രത്തിലെ ഭാഷയുടെ കാര്യത്തില്‍ ന്യൂജനറേഷന്‍ ആകാന്‍ താനില്ലെന്നുമാണ്‌ ശശി പറയുന്നത്‌.

വളരെക്കാലം മുമ്പുതന്നെ സംവിധാനശൈലിയിലും വിഷയത്തിലുമെല്ലാം ന്യൂ ജനറേഷന്റെ ചങ്കൂറ്റം കാണിച്ചയാളായിരുന്നു ഐവി ശശി. അക്കാലത്ത്‌ ആരും എടുക്കാന്‍ മടിയ്‌ക്കുന്ന തരം വിഷയങ്ങള്‍ അതി മനോഹരമായി സംവിധാനം ചെയ്യാനും ജനങ്ങളില്‍ എത്തിക്കാനും ശശിയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. വെള്ളത്തൂവല്‍ എന്ന ചിത്രത്തിന്‌ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ശശി പുതിയ ചിത്രത്തിനായുള്ള ചര്‍ച്ചകളുടെ തിരക്കിലാണിപ്പോള്‍. ബോബി-സഞ്‌ജയ്‌ ടീമിന്റേതാണ്‌ തിരക്കഥയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശശി ഇക്കാര്യങ്ങളിലൊന്നും മനസുതുറക്കുന്നില്ല.
മനസുതുറക്കാതെ ഐ.വി. ശശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക