Image

വീസാ നടപടികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നു

Published on 14 October, 2011
വീസാ നടപടികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നു
അബുദാബി: തലസ്‌ഥാനത്തു ഞായറാഴ്‌ച മുതല്‍ വീസാ നടപടികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാകും. അംഗീകൃത ടൈപ്പിങ്‌ സെന്ററുകള്‍ വഴി കാര്‍ഡിന്‌ അപേക്ഷ അയച്ചശേഷമായിരിക്കണം വിദേശികള്‍ വൈദ്യപരിശോധനയ്‌ക്ക്‌ ഹാജരാകേണ്ടതെന്ന്‌ അധികൃതര്‍ അറിയിച്ചു. വിദേശികള്‍ക്കു പാസ്‌പോര്‍ട്ടില്‍ വീസ പതിക്കാനും പുതുക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അപേക്ഷന്‍ ആദ്യം തിരിച്ചറിയല്‍ കാര്‍ഡിന്‌ അപേക്ഷിച്ചിരിക്കണം. നേരത്തെ പ്രാബല്യത്തിലാകുമെന്നു പ്രഖ്യാപിച്ചിരുന്ന നിയമം, താമസ കുടിയേറ്റ വകുപ്പും ഇഐഡിഎ കാര്യാലയങ്ങളും തമ്മിലുള്ള ഓണ്‍ലൈന്‍ ബന്ധം പൂര്‍ത്തിയാകാത്തതിനാലാണു വൈകിയത്‌.

അപേക്ഷകന്‍ നേരിട്ട്‌ ഹാജരാരായിട്ടില്ലെങ്കിലും പാസ്‌പോര്‍ട്ട്‌ നല്‍കിയാല്‍ പ്രാഥമിക ഫോറം പൂരിപ്പിക്കാന്‍ കഴിയും. തുടര്‍ന്ന്‌ ഇഐഡിഎ കാര്യാലയങ്ങളില്‍ കയ്യും മുഖവും പകര്‍ത്താനായി അപേക്ഷകന്‍ നേരിട്ട്‌ ഹാജരാകണം. തിരിച്ചറിയല്‍ കാര്‍ഡ്‌ പുതുക്കുന്നവര്‍ പഴയ കാര്‍ഡുമായി ടൈപ്പിങ്‌ സെന്ററുകളില്‍ ഹാജരായാല്‍ മതി. അപേക്ഷയില്‍ അവ്യക്‌തതയുണ്ടെങ്കില്‍ മാത്രമേ പുതുക്കാനായി തിരിച്ചറിയല്‍ കാര്‍ഡ്‌ കാര്യാലായങ്ങളില്‍ പോകേണ്ടിവരികയുള്ളൂവെന്ന്‌ അധികൃതര്‍ അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ ഈ നിയമം മറ്റ്‌ എമിറേറ്റുകളിലും നിലവില്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക