Image

ഐശ്വര്യയുടെ മടങ്ങിവരവ്‌ ഭര്‍ത്താവിനൊപ്പമെന്ന്‌

Published on 23 September, 2013
ഐശ്വര്യയുടെ മടങ്ങിവരവ്‌ ഭര്‍ത്താവിനൊപ്പമെന്ന്‌
സൂപ്പര്‍ താരം ഐശ്വര്യാ റായിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ്‌ ഭര്‍ത്താവ്‌ അഭിഷേക്‌ ബച്ചനൊപ്പമെന്ന്‌ റിപ്പോര്‍ട്ട്‌. ബോളിവുഡില്‍ നിന്ന്‌ താല്‍ക്കാലിക അവധിയെടുത്ത നടി അഭിനയരംഗത്തേക്ക്‌ തിരിച്ചു വരുന്നത്‌ സംബന്ധിച്ച്‌ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശേഖര്‍ കപൂര്‍ ആദ്യമായി സംവിധാനം ചെയ്‌ത മാസൂം എന്ന സിനിമയുടെ റീമേക്കിലൂടെയാകും ഐശ്വര്യ മടങ്ങിയെത്തുകയെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോഴുള്ളത്‌. ആ ചിത്രത്തില്‍ നസറുദ്ദിന്‍ ഷായും ഷബാന ആസ്‌മിയും അവതരിപ്പിച്ച കഥാപാത്രങ്ങളാണ്‌ ആഷിനെയും അഭിയെയും കാത്തിരിക്കുന്നത്‌. ഹിമേഷ്‌ റേഷമ്മിയയാണ്‌ ചിത്രം നിര്‍മ്മിക്കുക.

ദേശീയ അവാര്‍ഡ്‌ ജേതാവായ ബേദബ്രത പെയിനോട്‌ ഈ ചിത്രം സംവിധാനം ചെയ്യണമെന്ന്‌ ഹിമേഷ്‌ ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌.
ഐശ്വര്യയുടെ മടങ്ങിവരവ്‌ ഭര്‍ത്താവിനൊപ്പമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക