Image

ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2013
ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുന്നാള്‍
ബോസ്റ്റണ്‍: കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി 20 പെരുന്നാള്‍) ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ ഒക്‌ടോബര്‍ 4,5 തീയതികളില്‍ (വെള്ളി, ശനി) നടത്തപ്പെടുന്നു.

ബാവയുടെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായ ആദ്യ ദേവാലയത്തിലെ പെരുന്നാളില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ സാന്നിധ്യം ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ 4-ന്‌ വൈകിട്ട്‌ 6.30-ന്‌ കൊടി ഉയര്‍ത്തല്‍, 7-ന്‌ സന്ധ്യാപ്രാര്‍ത്ഥന, 8-ന്‌ പ്രസംഗം എന്നിവയും, ഒക്‌ടോബര്‍ 5-ന്‌ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ചവിളമ്പ്‌ എന്നിവയും ഉണ്ടായിരിക്കും. ഡീക്കന്‍ ബെന്‍സണ്‍ കുര്യാക്കോസ്‌ ഒക്‌ടോബര്‍ 4-ന്‌ 8 മണിക്ക്‌ വചന പ്രഘോഷണം നടത്തും. പെരുന്നാള്‍ ചടങ്ങുകളിലേക്ക്‌ എല്ലാവരേയും കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫ. ഗീവര്‍ഗീസ്‌ ജേക്കബ്‌ (732 505 8339), വിനു കുര്യാക്കോസ്‌ (512 784 4490), എല്‍ദോ ഐസക്‌ (978 496 7443). കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ (781 249 1934).
ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക