ഹൂസ്റ്റണ്‍: ലോകമെമ്പാടും അനേകായിരം ജനങ്ങളുടെ കണ്ണുനീര്‍ തുടയ്‌ക്കുന്ന സ്‌നേഹവും
മനസ്സലിവും നിറഞ്ഞ `യേശു വിളിക്കുന്നു' ശുശ്രൂഷയിലുടെ ലോകമെമ്പാടും സുപരിചിതനായ
അന്താരാഷ്‌ട്ര സുവിശേഷകന്‍ സഹോദരന്‍ പോള്‍ ദിനകരന്‍ ഹൂസ്റ്റണില്‍ `മിറക്കിള്‍
ക്രൂസേഡി'ല്‍ ദൈവ വചനം പ്രസംഗിക്കുകയും വിവിധ ജീവിത പ്രശ്‌നങ്ങളാല്‍
ഭാരപ്പെടുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഒക്‌ടോബര്‍ 15 ശനി, 16 ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30നും ഞായറാഴ്‌ച
രാവിലെ 10 മണിക്കും ഹൂസ്റ്റണിലെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ (12955
Stafford road, Stafford, Texas 77477) വെച്ചാണ് സുവിശേഷ യോഗം നടത്തപ്പെടുന്നത്.
ഭാരതത്തിലെ ആദ്യ ക്രൈസ്‌തവ സര്‍വ്വകലാശാലയായ
കാരുണ്യ സര്‍വ്വകലാശാലയുടെ
ചാന്‍സലറും, ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിരീക്ഷണ കമ്മിറ്റിയിലും അദ്ദേഹം
അംഗമാണ്.
ഇരുപത്തിയേഴാം വയസ്സില്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും
മാനേജ്‌മെന്റില്‍ ഡോക്‌ടറേറ്റ് നേടിയ ആദ്യ വിദ്യാര്‍ത്ഥിയാണ് പോള്‍ ദിനകരന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.jesuscalls.org