Image

ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങ

ജോര്‍ജ് തുമ്പയില്‍ Published on 15 October, 2011
ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങ

മിനിസോട്ട: 1810.5 പൗണ്ട് ഭാരത്തില്‍ ലോകത്തെ ഏറ്റവും ഭീമന്‍ മത്തങ്ങയെത്തിച്ച് ന്യൂറിച്ച് മോണ്ടില്‍ നിന്നുള്ള ക്രിസ് സ്റ്റീവന്‍സ് ഭീമന്‍ മത്തങ്ങകളുടെ പേരിലുള്ള ലോകറിക്കാര്‍ഡ് ഭേദിച്ചു. മിനിസോട്ടയിലെ സ്റ്റില്‍വാട്ടര്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റില്‍ ക്രിസ് എത്തിച്ച മത്തങ്ങാഭീമന്റെ വലിപ്പം ആരെയും അതിശയിപ്പികകുന്നതാണ്. മത്തങ്ങയുടെ ഭാരം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട നിമിഷം, കൈകള്‍ വിജയചിഹ്നത്തിലുയര്‍ത്തി ഈ മുപ്പത്തിരണ്ടുകാരന്‍ കോണ്‍ട്രാക്ടര്‍ സന്തോഷം പ്രകടിപ്പിച്ചു. ജനം സന്തോഷത്തോടെ ആരവമുതിര്‍ത്തു.

ഇത്രയും ഭീമന്‍ മത്തങ്ങ സൃഷ്ടിക്കാന്‍ താനും പ്രദേശത്തെ മറ്റ് അഭ്യുദയകാംക്ഷികളും വര്‍ഷങ്ങളായി ശ്രമിച്ചുവരികയായിരുന്നുവെന്ന് സ്റ്റീവന്‍സ് പറഞ്ഞു. സൂര്യപ്രകാശവും മഴയും കാലിവളവും മീന്‍വളവും കളകളുമൊക്കെ മതിയായ അളവില്‍ നല്‍കി പരിപാലിച്ചാണ് ഈ വിജയം സ്വന്തമാക്കിയതെന്ന് സ്റ്റീവന്‍സ് പറയുന്നു. 1725 പൗണ്ടായിരുന്നു ഭീമന്‍ മത്തങ്ങയുടെ പേരില്‍ നിലവിലുള്ള ലോകറിക്കാര്‍ഡ്.
ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക