Image

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായി

പി.പി.ചെറിയാന്‍ Published on 15 October, 2011
കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായി

ഹൂസ്റ്റണ്‍ : കോട്ടയം ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും, ഓണാഘോഷവും, ഗാന്ധിജയന്തിയും, ഏകോപിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ , സ്റ്റാഫോര്‍ഡ് സെന്റ് തോമസ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു.

കോട്ടയം ക്ലബ്ബ് പ്രസിഡന്റ് രവി വര്‍ഗീസ് പുളിമൂട്ടിലിന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു. ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടേയും, വര്‍ണ്ണശബളമായ മുത്തുക്കുടകളുടേയും അകമ്പടിയോടെ, മാവേലി മന്നനേയും വിശിഷ്ടാതിഥികളായ, സ്റ്റാഫോര്‍ഡ് സിറ്റി പ്രോ.ടേം.മേയര്‍ കെന്‍ മാത്യൂ, ഫൊക്കാന ട്രഷറര്‍ ഷാജി ജോണ്‍ , ഓവര്‍സീസ് കോണ്‍ഗ്രസ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ഏബ്രഹാം, ആഴ്ചവട്ടം പത്രാധിപര്‍ ജോര്‍ജ്ജ് കാക്കനാട്, വോയ്‌സ് ഓഫ് ഏഷ്യാ പത്രാധിപര്‍ കോശി തോമസ്, ബ്ലസ്സന്‍ ഹ്യൂസ്റ്റന്‍ , ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.പി. ജോര്‍ജ്ജ്, ഏഷ്യാനെറ്റിന്റെ ജോര്‍ജ്ജ് തൈകൂട്ടത്തില്‍ തുടങ്ങിയവരെ, ക്ലബ്ബിന്റെ എല്ലാ ഭാരവാഹികളുടേയും സാന്നിദ്ധ്യത്തില്‍ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന്, മാവേലി നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ കേക്ക് മാവേലി തന്നെ മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളുടെ തുടക്കം കുറിക്കപ്പെട്ടു. ഹ്യൂസ്റ്റണിലെ പ്രമുഖ ഗായകരായ എവ്‌ലിന്‍ മാത്യൂ, ആന്‍ഡ്രൂസ്-രാഗം ആര്‍ട്‌സ്, നിമി കണ്ടത്തില്‍ , സുകു ഫിലിപ്പ്, സരിഗമ അജിന്‍ , ശ്രുതി വര്‍ഗീസ്, സജു കോട്ടയം തുടങ്ങിയവരുടെ മധുരമനോഹരമായ ഗാനാലാപം പരിപാടിയ്ക്ക് തിളക്കമേകി.

ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചവരുടെ നിരയില്‍ കെന്‍ മാത്യൂ, ഷാജി ജോണ്‍ , ജോര്‍ജ്ജ് ഏബ്രഹാം, കെ.പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സ്ഥാനം പിടിച്ചു. ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥത്തിന്റെ സംഘനൃത്തവും, രേണു വര്‍ഗീസ് ഗ്രൂപ്പിന്റെ ഡാന്‍സും ഒന്നിനോടൊന്ന് മെച്ചപ്പെട്ടതായിരുന്നു. നിബിന്‍ തോമസിന്റെ ബ്രേയ്ക്ക് ഡാന്‍സ് ഉന്നത നിലവാരം പുലര്‍ത്തി. ബിനു കോശിയുടെ നേതൃത്വത്തില്‍ നടന്ന കിച്ചന്‍ ഡാന്‍സ് കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. രേണു വര്‍ഗീസ് രൂപകല്പന ചെയ്ത്, സിഞ്ചു ജേക്കബിന്റേയും കീര്‍ത്തി കുര്യാക്കോസിന്റെയും സഹായത്തോടെ രൂപപ്പെടുത്തിയ പൂക്കളം അങ്ങേയറ്റം നയനാനന്ദകരമായിരുന്നു. മാവേലിയായി വേഷമിട്ട ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ തന്റെ അഭിനയ ചാതുര്യം മികവുറ്റ നിലയില്‍ പ്രകടമാക്കി. ചടങ്ങില്‍ അവതാരികയായി പ്രവര്‍ത്തിച്ച ദീപ്തി കുര്യാക്കോസ് തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. ജോണ്‍ ചാക്കോ, മാത്യൂ പൊന്നപ്പാറ, ഗില്‍റോയ് പോക്കത്താനം, ജോസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഓണസദ്യ അടിപൊളിയായിരുന്നു.

സെക്രട്ടറി മോന്‍സി കുര്യാക്കോസ് നന്ദി പ്രകടനം നടത്തി. ഏഷ്യാനെറ്റും, രാജ് നാഥും പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി. ബിജുകോട്ടയത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്‌കിറ്റ്, നല്ല മികവു പുലര്‍ത്തി. റെജി കോട്ടയവും,ബിജു കോട്ടയവും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് എന്ന നിലയില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കോട്ടയം ക്ലബ്ബ് ഭാരവാഹികളായ് രവി വര്‍ഗീസ്, മോന്‍സി കുര്യാക്കോസ്, തോമസ് വര്‍ഗീസ്, ജോജി ജേക്കബ്, ജോണ്‍ ചാക്കോ, റെജി കോട്ടയം, ബിജു കോട്ടയം, ബിബിന്‍ കൊടുവത്ത്, സുകു ഫിലിപ്പ്, മാത്യൂ പന്നപ്പാറ, ഗില്‍റോയ് പൊക്കത്താനം, ജിജോ വര്‍ഗീസ്, രേണു വര്‍ഗീസ്, ഡോ.സാം ജോസഫ്, ഡോ.ജേക്കബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മീഡിയാ കോഡിനേറ്റര്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അറിയിച്ചതാണിത്.
കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക