Image

മംഗല്യഭാഗത്തിന്‌ കാവ്യ `സ്വയംവരം' വഴിപാട്‌ നടത്തി

Published on 25 September, 2013
മംഗല്യഭാഗത്തിന്‌ കാവ്യ `സ്വയംവരം' വഴിപാട്‌ നടത്തി
പുനര്‍വിവാഹിതയാകാന്‍ തീരുമാനിച്ച നടി കവ്യ മാധവന്‍ മംഗല്യഭാഗത്തിന്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ `സ്വയംവരം' വഴിപാട്‌ നടത്തി. മാതാപിതാക്കളും സഹോദരനും ഒപ്പമായിരുന്നു കാവ്യ എത്തിയത്‌. കൃഷ്‌ണനാട്ടത്തിന്‌ മുമ്പ്‌ കാവ്യ ശര്‍ക്കരകൊണ്ട്‌ തുലാഭാരവും നടത്തി.

മംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം നീങ്ങുന്നതിനുമാണ്‌ സാധാരണയായി സ്വയംവരം കളി വഴിപാട്‌ നടത്തുന്നത്‌. വഴിപാട്‌ നടത്താന്‍ നടി ഗുരുവായൂരെത്തിയത്‌ വീണ്ടും വിവാഹത്തിന്‌ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക്‌ വഴിവച്ചു. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട്‌ നേരുന്ന കളിയാണ്‌ രുഗ്മിണി സ്വയംവരം കഥ.

അതേസമയം വിവാഹിതയാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച്‌ കാവ്യ പ്രതികരിച്ചിട്ടില്ല.

ആദ്യ വിവാഹം വേര്‍പെടുത്തിയതോടെ ഇനി വിവാഹം വേണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്‌. എന്നാല്‍ സുഹൃത്തുക്കള്‍ക്കളുടെയും ബന്ധുക്കളുടെയും നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി കാവ്യ വീണ്ടുമൊരു വിവാഹത്തിന്‌ സമ്മതിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ ചലച്ചിത്രരംഗത്ത്‌ സജീവമായ ഒരു അണിയറപ്രവര്‍ത്തകനെ കാവ്യ വിവാഹം കഴിയ്‌ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും സജീവമാണ്‌.

2009 ഫെബ്രുവരി അഞ്ചിനാണ്‌ കാവ്യയും നാഷണല്‍ ബാങ്ക്‌ ഒഫ്‌ കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയും തമ്മില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായത്‌. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയില്‍ ഇരുവരും പിരിഞ്ഞു.
മംഗല്യഭാഗത്തിന്‌ കാവ്യ `സ്വയംവരം' വഴിപാട്‌ നടത്തിമംഗല്യഭാഗത്തിന്‌ കാവ്യ `സ്വയംവരം' വഴിപാട്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക