Image

മദ്യപാനം ശീലമാക്കിയവര്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി ഗവേഷണ സംഘം

എബി മക്കപ്പുഴ Published on 26 September, 2013
മദ്യപാനം ശീലമാക്കിയവര്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി ഗവേഷണ സംഘം
ഷിക്കാഗോ: കുടിച്ചുകുടിച്ച്‌ മറവി വന്നവര്‌ക്ക്‌ ഫിഷ്‌ ഓയില്‍ ഓര്‍മ ശക്തി നിലനിര്‍ത്തുമെന്ന്‌ അമേരിക്കയിലെ ഷിക്കാഗോ ലയോള യൂണിവേഴ്‌സിറ്റിയിലെ സ്‌ട്രിച്ച്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകര്‍ കണ്ടെത്തി.

മദ്യം അധികമായാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക്‌ മരണമോ വീക്കമോ സംഭവിക്കും. പതുക്കെ ഓര്‍മശക്തി കുറയും. ഫിഷ്‌ ഓയിലിലുള്ള ഒമേഗ3 ഡിഎച്ച്‌എ എന്ന ഘടകം തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടായ നാശം പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. തലച്ചോറിന്റെ കാവല്‍ക്കാരനെപ്പോലെ ഫിഷ്‌ ഓയില്‍ പ്രവര്‌ത്തിക്കും. ചെറിയ തോതിലുള്ള മദ്യപാനം തലച്ചോറിലെ കോശങ്ങളെ ശക്തിപ്പെടുത്തും. എന്നാല്‍ അമിത മദ്യപാനം ഓര്‌മഗശക്തിയെ തകര്‍ക്കും . ഫിഷ്‌ ഓയില്‍ ക്രമമായി കഴിക്കുന്നതിലൂടെ ഓര്‍മ്മ ശക്തി വീണ്ടെടുക്കാമെന്ന സത്യം ഗവേഷണ സംഘം ലോകത്തെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക