Image

തീവ്രവാദിയെ പാര്‍ലമെന്റിലേക്കു ക്ഷണിക്കാന്‍ നീക്കം; കീത്ത്‌ വാസ്‌ എംപി വിവാദത്തില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 15 October, 2011
തീവ്രവാദിയെ പാര്‍ലമെന്റിലേക്കു ക്ഷണിക്കാന്‍ നീക്കം; കീത്ത്‌ വാസ്‌ എംപി വിവാദത്തില്‍
ലണ്‌ടന്‍: തീവ്രവാദ പ്രസംഗകന്‍ റയീദ്‌ സലായെ പാര്‍ലമെന്റിന്റെ ഹൗസ്‌ ഓഫ്‌ കോമണ്‍സിലേക്കു ക്ഷണിക്കാനുള്ള ടോറി എംപിയും ഇന്ത്യന്‍ വംശജനുമായ കീത്ത്‌ വാസിന്റെ നീക്കം വിവാദമാകുന്നു.

നിരോധനാജ്ഞ ലംഘിച്ച്‌ ഈ വര്‍ഷം ആദ്യം ബ്രിട്ടനിലെത്തിയ സലാ ഇപ്പോഴും ഇവിടെയുണ്‌ട്‌. ആന്റി സെമിറ്റിക്‌ പ്രചാരകനായാണ്‌ ഇയാള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. നാടുകടത്തല്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ ഹോം ഓഫിസുമായി നിയമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണിയാള്‍.

അടിസ്ഥാനപരമായി പാലസ്‌തീനിയന്‍ ആക്‌റ്റിവിസ്റ്റാണ്‌ സലാ. ഇയാള്‍ക്ക്‌ വേദിയൊരുക്കാന്‍ വാസ്‌ തെരഞ്ഞെടുത്തത്‌ ഹൗസ്‌ ഓഫ്‌ കോമണ്‍സിന്റെ ഹോം അഫയേഴ്‌സ്‌ കമ്മിറ്റി. ഇതിന്റെ ചെയര്‍മാന്‍ വാസ്‌ തന്നെയാണ്‌.

തനിക്കെതിരായ എല്ലാ ആരോപണങ്ങളും സലാ നിഷേധിച്ചിട്ടുപോലുമില്ലെന്ന്‌ നീക്കത്തെ എതിര്‍ക്കുന്നവര്‍ ചൂണ്‌ടിക്കാട്ടുന്നു. തീവ്രവാദ ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഒരാളെ എങ്ങനെ വെസ്റ്റ്‌മിനിസ്റ്ററില്‍ പ്രവേശിപ്പിക്കുമെന്നാണ്‌ അവര്‍ ചോദിക്കുന്നത്‌.
തീവ്രവാദിയെ പാര്‍ലമെന്റിലേക്കു ക്ഷണിക്കാന്‍ നീക്കം; കീത്ത്‌ വാസ്‌ എംപി വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക