Image

അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാര: നരേന്ദ്ര മോഡി

അനിൽ പെണ്ണുക്കര Published on 26 September, 2013
അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാര: നരേന്ദ്ര മോഡി
 ഗുരുക്കന്മാരില്‍ അമ്മയാണ് ശ്രേഷ്ഠ. അമ്മയാണ് സത്യം. അത് തിരിച്ചറിയാന്‍ വൈകുന്നിടത്താണ് ഒരു മനുഷ്യന്റെ ബുദ്ധി മുട്ടുകള്‍ ആരംഭിക്കുന്നത് -- ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അമൃതാനന്ദമയിയുടെ ജന്മ ദിനാഘോഷ പരിപാടികള്‍ അമൃതപുരിയില്‍ ഉദ്ക്കാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോഡി. മാതാ മാതാവും ഗുരുവും ദൈവ
വുമെന്നാണ് ഭാരത സംസ്‌കാരം പഠിപ്പിക്കുന്നത്. ഇവിടെ മാതാവും ഗുരുവും ഒന്നാണെന്ന് മോഡി ചൂണ്ടിക്കാട്ടി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച മോഡി പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിച്ചു.
ഇവിടെ വന്ന് അമ്മയെ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു മോഡി പ്രസംഗം ആരംഭിച്ചത്. അമൃതാനന്ദമയിയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. മുഖ്യമന്ത്രിയായല്ല, ഭക്തനായാണ് താന്‍ അമൃതാനന്ദമയിയുടെ അറുപതാം പിന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാതാ അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാരയാണ്. ഒരുപാട് പിറന്നാളുകള്‍ നാം ആഘോഷിക്കാറുണ്ട്. ജീവിതത്തില്‍ സന്തോഷദിനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ സമൂഹത്തിനു വേണ്ടിയുള്ള പിറന്നാളുകള്‍ അപൂര്‍വ്വമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യസേവനത്തിന് സര്‍ക്കാര്‍ ചെയ്യുന്നതാണ് അമ്മ ചെയ്യുന്നതെന്ന് നരേന്ദ്രമോഡി പറഞ്ഞു.
ഈ പിറന്നാള്‍ ഇന്ത്യയുടെ നല്ല നാളെയ്ക്കുള്ള ശിലാസ്ഥാപനമാണ്. ഭാരതത്തിന്റെ ഭവ്യമായ ദൌത്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് അമ്മ. ആദ്ധ്യാത്മികതയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാലും അമ്മയുടെ പ്രാധാന്യം കുറയുന്നില്ല.
അമ്മയുടെ ജന സേവന പ്രവര്‍ത്തനങ്ങള്‍ എന്നും ലോകത്തിനു മാതൃകയാണ് .അതുകൊണ്ടാണ് ലോകം അമ്മയെ ആദരിക്കുന്നത്. എല്ലാവര്ക്കും അമ്മയാണ് ശക്തി. അമ്മയുടെ കരസ്പര്‍ശമില്ലാതെ ഒരു മനുഷ്യനും മുന്‌പോട്ടൊരു യാത്രയില്ല.
അറുപതു വയസ് എന്നത് അമ്മയ്ക്ക് ഒരു തുടക്കം മാത്രം. ഇനി എത്രയോ കാതം മുന്നോട്ടു പോകണം. അതിനു നരന്റെയും നാരായണന്റെയും ശക്തി വേണം. അതിനു നമുക്ക് നന്നായി പ്രാര്‍ത്ഥിക്കാം.
മുന് കേന്ദ്രമന്ത്രി രാജഗോപാല്‍ ഉ
ള്‍പ്പെടെ പ്രഗത്ഭരായ രാഷ്ട്രീയ സാമുഹ്യ മേഘലകളിലെ പ്രമുഘ വക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴുനാടിന്റെ പ്രത്യേക ഹെലികോപ്ടറില്‍ വന്നശേഷം കാര്‍ മാര്‍ഗമാണ് മോഡി അമൃതപുരിയില്‍ എത്തിയത്. മോഡിയെ കാണാന്‍ ആയിരങ്ങളാണ് കൊല്ലം മുതല്‍ കാത്തു നിന്നത്
തിരുവനന്തപുരത്തു എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മോഡിയെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നമ്പി നാരായണന്‍ പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് മോഡി കേരളത്തിലെത്തിയത്.
അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാര: നരേന്ദ്ര മോഡി അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാര: നരേന്ദ്ര മോഡി അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാര: നരേന്ദ്ര മോഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക