Image

ഇടവേള ആത്മവിശ്വാസം നല്‍കുന്നു: അര്‍ച്ചന കവി

Published on 27 September, 2013
ഇടവേള ആത്മവിശ്വാസം നല്‍കുന്നു: അര്‍ച്ചന കവി
സിനിമയില്‍ നിന്നുള്ള രണ്ടുവര്‍ഷത്തെ ഇടവേള തനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നതായി നടി അര്‍ച്ചനാ കവി പറഞ്ഞു.

പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ വേണ്ടിയാണ്‌ രണ്ട്‌ വര്‍ഷത്തെ ഇടവേളയെടുത്തതെന്നാണ്‌ അര്‍ച്ചന പറയുന്നത്‌. സിനിമയില്‍ നിന്ന്‌ ചെറിയൊരു ഇടവേളയെടുത്തതോടെ പുതിയ തീരുമാനങ്ങള്‍ എടുക്കാനും സിനിമയെ കൂടുതല്‍ ഇഷ്ടപ്പെടാനും കഴിഞ്ഞിട്ടുണ്ട്‌. വിജയസാധ്യതയുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍, ഗോസിപ്പുകളെ നേരിടാന്‍, സിനിമ പരാജയപ്പെട്ടാല്‍ അതിനെ അതിജീവിക്കാന്‍, എല്ലാത്തിനുമുപരി സ്‌ക്രിപ്‌റ്റ്‌ കേട്ട്‌ വിലയിരുത്താനുള്ള പരിശീലനവും ഈ ഇടവേളക്കാലത്ത്‌ അര്‍ച്ചന പഠിച്ചു.

ഇടക്കാലത്ത്‌ തമിഴിലും തെലുങ്കിലുമായി രണ്ടുമൂന്ന്‌ ചിത്രങ്ങളും അര്‍ച്ചന ചെയ്‌തിട്ടുണ്ട്‌.എംടി ലാല്‍ജോസ്‌ കൂട്ടുകെട്ടില്‍ പിറന്ന നീലത്താമരയാണ്‌ അര്‍ച്ചനാ കവിക്ക്‌ മലയാള സിനിമയില്‍ ഇടം നല്‍കിയത്‌. എന്നാല്‍ പിന്നീട്‌ ശോഭിക്കാന്‌ കഴിഞ്ഞില്ല. മമ്മി ആന്റ്‌ മി എന്ന ചിത്രത്തിലും മോശമല്ലാത്ത അഭിനയം കാഴച വച്ച അര്‍ച്ചന പിന്നീടഭിനയിട്ടിച്ചുള്ള ചിത്രങ്ങളിലെല്ലാം സഹതാരമായോ അതിഥി വേഷത്തിലോ ആണ്‌ എത്തിയിട്ടുള്ളത്‌.
ഇടവേള ആത്മവിശ്വാസം നല്‍കുന്നു: അര്‍ച്ചന കവിഇടവേള ആത്മവിശ്വാസം നല്‍കുന്നു: അര്‍ച്ചന കവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക