Image

ഒമാനില്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌ ഇന്ന്‌

Published on 15 October, 2011
ഒമാനില്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌ ഇന്ന്‌
മസ്‌കറ്റ്‌: ഒമാനില്‍ ശൂറ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ ഇന്നു നടക്കും. വിവിധ വിലായത്തുകളിലായി 105 തിരഞ്ഞെടുപ്പുകേന്ദ്രങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ഏഴുവരെയാണു വോട്ടെടുപ്പ്‌. വോട്ട്‌ ചെയ്യാന്‍ വരുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരണം.

മജ്‌ലിസ്‌ അല്‍ ശൂറയിലേക്കുള്ള 84 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 5,18,000 വോട്ടര്‍മാരാണു റജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. 77 വനിതാ സ്‌ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്‌്‌. തിരഞ്ഞെടുപ്പു കമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെല്ലാം നേരത്തേ വോട്ട്‌ രേഖപ്പെടുത്തി. നാളെയാണ്‌ അവസാന ഫലപ്രഖ്യാപനം വരിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക