താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടി കാവ്യ
പ്രസ്‌താവനയിറക്കി. തന്റെ വിവാഹമല്ല, സഹോദരന്റെ കല്യാണമാണ് അടുത്ത് നടക്കാന്‍
പോകുന്നതെന്ന് കാവ്യ പറഞ്ഞു. സമീപ ഭാവിയില്‍ വിവാഹിതയാവാന്‍ ഒരു ആലോചനയും
ഇല്ലെന്നും കാവ്യ വ്യക്തമാക്കി.
വിവാഹിതയാവാന്‍ പോവുകയാണെന്ന് നേരത്തെ
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുരുവായൂരില്‍ സ്വയംവരം ് വഴിപാടിനെത്തിയതാണ്
ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ക്ക് വഴിവച്ചത്. മംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം
നീങ്ങാനുമായി നേരുന്ന വഴിപാടാണ് കാവ്യ നടത്തിയത്. മാതാപിതാക്കള്‍ക്കും
സഹോദരനുമൊപ്പമായിരുന്നു കാവ്യ ഗുരുവായൂരില്‍ ദര്‍ശനത്തിന്
എത്തിയത്.
അതിനിടെ വിവാഹം മകന്റേതാണെന്ന് കാവ്യയുടെ അമ്മ ശ്യാമളയും
പ്രതികരിച്ചു. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കണ്ട് നിരവധി പേര്‍ വിളിച്ച്
ആശംസകള്‍ നേര്‍ന്നതായും അവര്‍ പറഞ്ഞു. മകന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍
നടക്കുകയാണെന്നും മൂന്നു മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല