Image

യുക്‌മ കലാമേളയില്‍ ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റി ഓവറോള്‍ ചാമ്പ്യന്‍മാര്‍

ടോമിച്ചന്‍ കൊഴുവനാല്‍ Published on 15 October, 2011
യുക്‌മ കലാമേളയില്‍ ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റി ഓവറോള്‍ ചാമ്പ്യന്‍മാര്‍
ഡോര്‍സെറ്റ്‌: യുക്‌മ സൗത്ത്‌ വെസ്‌റ്റ്‌ ഈസ്‌റ്റ്‌ റീജിയന്‍ കലാമേളയില്‍ 93 പോയിന്റ്‌ കരസ്‌ഥമാക്കി ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റി ഓവറോള്‍ ചാമ്പ്യന്‍ മാരായി, തൊമ്മന്‍ മറിയം മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫി നേടിയെടുത്തു. 84 പോയിന്റ്‌ നേടി രണ്ടാം സ്‌ഥാനത്ത്‌ എത്തിചേര്‍ന്ന ഡോര്‍സെറ്റ്‌ മലയാളിഅസോസിയേഷന്‍ എസ്‌. സി പിള്ള വോക്കിംഗ്‌ നല്‍കുന്ന എവര്‍റോളിംഗ്‌ കരസ്‌ഥമാക്കി. മൂന്നാം സ്‌ഥാനത്ത്‌ 79 പോയിന്റ്‌ നേടി ഗ്ലോസ്‌റെര്‍ ഷയര്‍ മലയാളി അസോസിയേഷനും , നാലാം സ്‌ഥാനത്ത്‌ ബെസിംഗ്‌സ്‌റോക്ക്‌ മലയാളി അസോസിയേഷനും എത്തി ചേര്‍ന്നു.

ജോസ്‌നി ജോസ്‌ , ജോയല്‍ മാത്യു ( ഡോര്‍സെറ്റ്‌ മലയാളി അസോസിയേഷന്‍), ബിന്ദു സോമന്‍ (ഗ്ലോസ്‌റെര്‍ ഷയര്‍ മലയാളി അസോസിയേഷന്‍) എന്നിവര്‍ വ്യക്‌തിഗത ചാമ്പ്യന്‍ഷിപ്‌ നേടിയെടുത്തു. ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന അസോസിയേഷന്‍ ഐഡിയല്‍ സോളിസിട്ടെര്‍സ്‌, ലണ്ടന്‍ നല്‍കുന്ന എവെര്‍റോളിംഗ്‌ ട്രോഫിയും ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റി നേടി. ഇരുന്നൂറ്റി അന്‍പതിലധികം കലാകാരന്മാരും കലാകാരികളും ഈ കലാമേളയില്‍ പങ്കെടുത്തു.

കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നാം തീയതി ഡോര്‍സെറ്റില്‍ നടന്ന കലാമേളയില്‍ ആറു മത്സരങ്ങളെ സംബന്ധിച്ചു അപ്പീല്‍ ഉണ്ടായിരുന്നതു കൊണ്ടാണ്‌ മുഴുവന്‍ മത്സര ഫലങ്ങളും അന്ന്‌ പ്രഖ്യാപിക്കാന്‍ കഴിയാതിരുന്നത്‌. തുടര്‍ന്ന്‌ അപ്പീല്‍ കമ്മിറ്റി കൂടിയാണ്‌ തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ ഫലങ്ങള്‍ പ്രഖ്യാപിച്ചത്‌. മത്സര വിജയികള്‍ക്കുള്ള മെഡലുകളും, സെര്‍ട്ടിഫിക്കറ്റുകളും അസോസിയേഷന്‍്‌ വഴി ഉടന്‍ വിതരണം ചെയ്യുമെന്നും, യുക്‌മയുടെ സൗത്ത്‌ വെസ്‌റ്റ്‌ - ഈസ്‌റ്റ്‌ റീജിയനില്‍്‌ നിന്നും ശക്‌തമായ ഒരു ടീം നവംബര്‍ അഞ്ചിന്‌ നടക്കുന്ന നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുമെന്ന്‌ പ്രസിഡന്റ്‌ ടോമി തോമസ്‌ , സെക്രട്ടറി മനോജ്‌ പിള്ള , ട്രഷറര്‍ ജേക്കബ്‌ തോമസ്‌ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക