എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധായനാകുന്ന 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്ക്
നായികയായി ബാംഗ്‌ളൂര്‍ക്കാരിയായ നിക്കി ഗല്‍റാണി എത്തുന്നു. മലയാളികള്‍ക്ക് അത്ര
പരിചയമില്ലെങ്കിലും കന്നഡയിലെ പരസ്യചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് നിക്കി.
നിക്കി അഭിനയിച്ച തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ ഉടന്‍ റിലീസിന്
ഒരുങ്ങുകയാണ്.
ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ഗ്രാമീണ
യുവാവിന്റെ വേഷമാണ് നിവിന്‍ പോളിക്ക് ഈ ചിത്രത്തില്‍. മഞ്‌ജുള എന്നു പേരുള്ള
നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തിലാണ് നിക്കി എത്തുന്നത്. ഇവരെ കൂടാതെ സൈജു
കുറുപ്പും,? രാജീവ് പിള്ളയും 1983 എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
നിക്കിയുടെ സഹോദരിയും കന്നഡ നടിയുമായ സഞ്‌ജന കിംഗ് ആന്‍ഡ് കമ്മീഷണര്‍,? കാസനോവ
എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു.