Image

അമിതമായ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗ്‌ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 October, 2013
അമിതമായ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗ്‌ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്‍: അമിതമായ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗ്‌ ഓര്‍മ്മശക്തി നശിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഏതുകാര്യത്തിനും ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച്‌ എന്‍ജിനുകളെ ആശ്രയിക്കുന്ന പുതിയ തലമുറയുടെ ഓര്‍മ്മശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തി.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ ഏതുകാര്യത്തിനും സെര്‍ച്ച്‌ എന്‍ജിനുകളെ ആശ്രയിക്കുന്നു. അടുത്ത കാലത്തു നടന്ന സംഭവങ്ങളെക്കുറിച്ചുപോലും അറിയാന്‍ ജനം ഇപ്പോള്‍ ഗൂഗിളിലാണ്‌ അഭയം തേടുന്നതെന്ന്‌ 2000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ പിടിച്ചുലച്ച ലോക വ്യാപാരകേന്ദ്രം ആക്രമണവും ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയും പോലും ഓര്‍ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ചരിത്രം ജനങ്ങളുടെ മനസില്‍നിന്ന്‌ തൂത്തെറിയപ്പെടുകയാണെന്ന്‌ പഠനം പറയുന്നു. എന്തു ചോദിച്ചാലും അത്‌ ഇന്റര്‍നെറ്റില്‍നിന്ന്‌ കിട്ടുമല്ലോ എന്ന ഉത്തരമാണ്‌ എല്ലാവരും നല്‍കുന്നതെന്നും റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക