റഫീക്ക് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന
ചിത്രത്തില്‍ നടന്‍ നരേന് നായികയായി അമേരിക്കയിലെ ലാസ് വേഗാസില്‍ ജനിച്ചുവളര്‍ന്ന
ശ്രീദേവ് സാഷ കുമാര്‍ എത്തുന്നു.
പ്രശസ്‌ത നോവലിസ്റ്റ് ബെന്യാമിന്റെ
ഇഎംഎസും പെണ്‍കുട്ടിയും എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം
തയ്യാറാക്കുന്നത്. മുഹമ്മദ് ഷഫീറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഇളയരാജ
സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ്
ഓട്ടപ്പള്ളിയാണ്.
ശ്രീലങ്കയില്‍ തമിഴ് വംശജയായി ജനിച്ച് സംഘര്‍ഷങ്ങളിലൂടെ
കടന്നുപോകേണ്ടിവരുന്ന പെണ്‍കുട്ടിയായിട്ടാണ് ശ്രീദേവ് അഭിനയിക്കുന്നത്.
ഇംഗ്ലണ്ടിലും, ശ്രീലങ്കയിലും ഇന്ത്യയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം
പുരോഗമിക്കുന്നത്.
ലാല്‍, തമ്പി ആന്റണി, ആശാശരത്, എന്നിവര്‍ ചിത്രത്തില്‍
പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലണ്ടനില്‍ നിന്നും ശ്രീലങ്കയില്‍
നിന്നുമുള്ള അഭിനേതാക്കളും ശ്രീദേവ് സാഷയുടെ അമ്മ ദാക്ഷായണിയും, അച്ഛന്‍ ഗണേഷ്
കുമാറും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.