Image

സൗദിയില്‍ കുടിവെള്ളം, ഐസ്‌ കയറ്റുമതിക്ക്‌ നിരോധനം

Published on 17 October, 2011
സൗദിയില്‍ കുടിവെള്ളം, ഐസ്‌ കയറ്റുമതിക്ക്‌ നിരോധനം
റിയാദ്‌: പായ്‌ക്ക്‌ ചെയ്‌തതും അല്ലാത്തതുമായ കുടിവെള്ളത്തിന്റെയും ഐസിന്റെയും കയറ്റുമതി സൗദി നിരോധിച്ചു. പ്രാദേശികതലത്തിലുള്ള വിതരണം മെച്ചപ്പെടുത്താനാണിത്‌. ശൂറ കൗണ്‍സിലും നേരത്തെ സമാന ഉത്തരവിറക്കിയിരുന്നു.

കയറ്റുമതി നിരോധിച്ചയിടങ്ങളില്‍ ജല ഫാക്‌ടറികള്‍ സ്‌ഥാപിക്കാന്‍ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ നിരോധനത്തിനെതിരെ പരാതിയുമായി ജല കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്‌.

ജല, ഐസ്‌ വിതരണവുമായി ബന്ധപ്പെട്ടു മറ്റു ജിസിസി രാജ്യങ്ങളുമായി സൗദി ജല കമ്പനികള്‍ക്കു കരാറുണ്ട്‌. നിരോധനത്തെത്തുടര്‍ന്ന്‌ ഇവര്‍ പിഴ നല്‍കേണ്ടിവരും.

അതുകൊണ്ടുതന്നെ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ വേണ്ട സമയം അനുവദിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌. സൗദിയില്‍ 1700 കോടി ലീറ്റര്‍ ജലമാണ്‌ ഒരു വര്‍ഷം ഉപയോഗിക്കുന്നത്‌. ഇതില്‍ 85% കാര്‍ഷികാവശ്യങ്ങള്‍ക്കും 15% മാനുഷികാവശ്യങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വേണ്ടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക