ഡോ. അഹ്മദ് അല്‍ ശത്തി ഗള്‍ഫ് ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ജനറല്‍
GULF
17-Oct-2011
GULF
17-Oct-2011

കുവൈത്ത് സിറ്റി: ഗള്‍ഫ് കമ്മീഷന്‍ ഫോര്‍ വൊക്കേഷണല്‍ ഹെല്‍ത്തിന്‍െറ
സെക്രട്ടറി ജനറലായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ വൊക്കേഷണല്‍
ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ് ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ ശത്തി
തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സായിറിന്‍െറ
ആതിഥേയത്വത്തില്‍ കുവൈത്തില്‍ നടന്ന സംഘടനയുടെ വാര്‍ഷിക യോഗമാണ് അല്‍
ശത്തിയെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ഇതോടെ ജി.സി.സി രാഷ്ട്രങ്ങളില്‍ വൊക്കേഷണല്‍ ഹെല്‍ത്ത് മേഖല പരിപോഷിപ്പിക്കാനുള്ള മുഖ്യ ചുമതല കുവൈത്തിനായി. മെയ് 17ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന 71ാമത് ലോക വൊക്കേഷണല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സിന്‍െറ പ്രധാന അജണ്ട വിവിധ രാജ്യങ്ങളില്‍ വൊക്കേഷണല്‍ ഹെല്‍ത്ത് രംഗം പ്രോല്‍സാഹിപ്പിക്കുന്നതെങ്ങനെ എന്നതായിരുന്നു. ഇതിനുവേണ്ടി ലോകാരോഗ്യ സംഘടനയുടെ പ്രദേശിക ഘടകങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ വൊക്കേഷണല്‍ ഹെല്‍ത്ത് മേഖല മെച്ചപ്പെടുത്താനായിരിക്കും തന്‍െറ ശ്രമമെന്ന് സെക്രട്ടറി ജനറല്‍ സ്ഥാനമേറ്റെടുത്ത ഉടന്‍ അല്‍ ശത്തി വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും അറബ് ലേബര്‍ ഓര്‍ഗനൈസേഷനുമടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍, ഗള്‍ഫിലെ സര്‍വകലാശാലകള്‍ എന്നിവയുടെയൊക്കെ സഹകരണം ഇക്കാര്യത്തില്‍ തേടും. വൊക്കേഷണല്‍ ഹെല്‍ത്ത് രംഗത്ത് ഏറെ മുന്നോട്ടുപോയിട്ടുള്ള അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹായവും തേടും.
ഇതുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം തുടക്കത്തില്‍ ഖത്തറില്‍ മൂന്നു ദിന ശില്‍പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വാര്‍ഷിക യോഗത്തിന് ബഹ്റൈന്‍ അധ്യക്ഷത വഹിക്കുമെന്നും അല്‍ ശാത്തി അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments