Image

മലയാളത്തിനു പുതിയ ഭരണസമിതി

രാജന്‍ ദേവസ്യ Published on 17 October, 2011
മലയാളത്തിനു പുതിയ ഭരണസമിതി
അയര്‍ലന്‍ഡ്‌: അയര്‍ലന്‍ഡിലെ പ്രമുഖ കലാ - സാംസ്‌കാരിക സംഘടനയായ മലയാളത്തിനു പുതിയ ഭരണസമിതി നിലവില്‍ വന്നു. താലയിലെ മാര്‍ട്ടിന്‍ ഡി പോറസ്‌ നാഷനല്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗം മനോജ്‌ മെഴുവേലി (പ്രസിഡന്റ്‌), മംഗളാ രാജേഷ്‌ (വൈസ്‌ പ്രസിഡന്റ്‌), വി.ഡി, രാജന്‍ (സെക്രട്ടറി), ബിപിന്‍ ചന്ദ്‌ (ജോയിന്റ്‌ സെക്രട്ടറി), സബി ജേക്കബ്‌ (ട്രഷറര്‍), ബേസില്‍ സ്‌കറിയ (ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി), കെ. അജിത്‌ (മാഗസിന്‍ എഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി ഉദയ്‌ നൂറനാട്‌, തങ്കച്ചന്‍ വര്‍ഗീസ്‌, ജോജി ഏബ്രഹാം, ബേബി പെരേപ്പാടന്‍, പ്രദീപ്‌ ചന്ദ്രന്‍, മാത്യൂസ്‌ ഈപ്പന്‍, എസ്‌. സഞ്‌ജയ്‌, അങ്കിതാ ശ്യാം എന്നിവരെയും തിരഞ്ഞെടുത്തു.

സെക്രട്ടറി വി.ഡി. രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രദീപ്‌ ചന്ദ്രന്‍ കണക്കും അവതരിപ്പിച്ചു. പൊതുയോഗം കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക