Image

സിനിമയുടെ കൊമേഴ്‌സ്യല്‍ ലാഭത്തിന്‌ `വിവാദം'

Published on 06 October, 2013
സിനിമയുടെ കൊമേഴ്‌സ്യല്‍ ലാഭത്തിന്‌ `വിവാദം'
വിവാദമുണ്ടാക്കിയാല്‍ ലാഭം കൊയ്യാമെന്നതാണ്‌ ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമക്കാരുടെ തീയറി. കഴിഞ്ഞ ദിവസം വിവാദമായ ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററും ഇങ്ങനെയൊന്ന്‌ തന്നെ. ഹിന്ദുപുരാണത്തിലെ ദൈവമായ ശിവനെ അപമാനിക്കുന്ന പോസ്റ്റര്‍ ഇടുക്കി ഗോള്‍ഡ്‌ എന്ന ചിത്രത്തിനായി ഇറക്കിയിരിക്കുന്നു എന്നതാണ്‌ പുതിയ വിവാദം. ആഷിക്‌ അബു ഒരുക്കിയിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ ട്രെയിലറില്‍ ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡിനെക്കുറിച്ച്‌ പറയുന്നുണ്ട്‌.

നിരോധിത ലഹരി വസ്‌തുവായ കഞ്ചാവിന്റെ അപരനാമമാണ്‌ ഇടുക്കി ഗോള്‍ഡ്‌. ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡ്‌ എന്ന സംഭാഷണത്തിനെ തുടര്‍ന്ന്‌ ശിവന്റെയും ചെഗുവരെയും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വെച്ച്‌ ചിത്രത്തിന്റെ പോസ്റ്ററും തയാറാക്കി. സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും തിരക്കഥാകൃത്തുക്കളുടെയുമെല്ലാം പേര്‌ അണിനിരത്തിയ പോസ്റ്ററായിരുന്നു ഇത്‌. പോസ്റ്റര്‍ സൈബര്‍ ലോകത്ത്‌ പ്രചരിച്ചതോടെ വിവാദവുമായി. പ്രമുഖ ഹിന്ദു സംഘടനകള്‍ ഇതിനെതിരെ രംഗത്ത്‌ വരുകയും ചെയ്‌തു. എന്നാല്‍ പോസ്റ്റര്‍ തങ്ങള്‍ സൃഷ്‌ടിച്ചതല്ല എന്നാണ്‌ ഇപ്പോള്‍ ആഷിക്‌ അബു പറുന്നത്‌.

ചിത്രത്തിന്റെ പോസ്റ്റര്‍ സൃഷ്‌ടിച്ചത്‌ ഫാന്‍സുകാരാണെന്ന്‌ ആഷിക്‌ പറയുന്നു. ഇതോട പോസ്റ്റര്‍ വിവാദം അല്‌പമൊന്ന്‌ തണുത്തു. എന്നാല്‍ പോസ്റ്റര്‍ എത്തിയ ഇടുക്കി ഗോള്‍ഡിന്റെ അണിയറക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണെന്നാണ്‌ അറിയുന്നത്‌. ചെറിയൊരു വിവാദം സൃഷ്‌ടിച്ചാല്‍ പടം ഹിറ്റാക്കാമെന്ന പ്രേരണയിലാണോ പോസ്റ്റര്‍ വിവാദം കെട്ടിപ്പടുത്തത്‌ എന്ന സംശയത്തിലാണ്‌ ഇപ്പോള്‍ പ്രേക്ഷകര്‍.
സിനിമയുടെ കൊമേഴ്‌സ്യല്‍ ലാഭത്തിന്‌ `വിവാദം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക