Image

മംമ്‌ദ വീണ്ടും പാടുന്നു

Published on 07 October, 2013
മംമ്‌ദ വീണ്ടും പാടുന്നു
സൂപ്പര്‍ താരം മംമ്‌ദ വീണ്ടും സിനിമയില്‍ ഗാനം പാടുന്നു. വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ്‌ ഇക്കുറി ഗാനം ആലപിക്കുന്നത്‌. മംമ്‌ത തമിഴില്‍ ആലപിച്ച ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അടിപൊളി പാട്ടുകള്‍ക്കൊപ്പം മെലഡികളും തനിയ്‌ക്ക്‌ ചേരുമെന്ന്‌ മംമ്‌ത തെളിയിച്ചു. അന്‍വര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാടിയ മംമ്‌ത പിന്നീട്‌ ത്രില്ലര്‍, മൊഹബ്ബത്ത്‌ തുടങ്ങിയ ചിത്രങ്ങളിലും പാടി.

ഇപ്പോഴിതാ മംമ്‌തയും മുരളി ഗോപിയും ചേര്‍ന്ന്‌ ഒരു പാട്ടുപാടുകയാണ്‌. വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ്‌ രണ്ടുപേരും ചേര്‍ന്ന്‌ പ്രണയഗാനം ആലപിക്കുന്നത്‌. ഗോപി സുന്ദറാണ്‌ ഗാനത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഫഹദ്‌ ഫാസില്‍ പൊലീസ്‌ വേഷത്തിലെത്തുന്ന വണ്‍ ബൈ ടുവില്‍ മുരളി ഗോപിയും സംവധായകന്‍ ശ്യാമപ്രസാദുമെല്ലാം അഭിനയിക്കുന്നുണ്ട്‌. ഹണി റോസാണ്‌ ചിത്രത്തില്‍ പ്രധാന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.
മംമ്‌ദ വീണ്ടും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക