Image

മൗനനൊമ്പരങ്ങള്‍

ജോസ്‌ കാടാപുറം Published on 08 October, 2013
മൗനനൊമ്പരങ്ങള്‍
ന്യൂയോര്‍ക്ക്‌: ഓര്‍ക്കാനിഷ്‌ടപ്പെടാത്ത എത്രയോ കാര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്‌. അതിലൊന്നാണ്‌ സ്റ്റാറ്റന്‍ഐലന്റിലുള്ളവര്‍ക്ക്‌ സിതാ തോമസിന്റെ ആകസ്‌മിക നിര്യാണം. അവള്‍ യാത്രയായത്‌ സ്വപ്‌നങ്ങള്‍ ബാക്കിവെച്ചിട്ടാണ്‌. പിച്ചവെച്ച നാള്‍ മുതല്‍ സ്റ്റാറ്റന്‍ഐലന്റുകാര്‍ക്ക്‌ സുപരിചിതയായിരുന്നു. ഏതു മലയാളിയെ കണ്ടാലും സുഖമാണോ അങ്കിള്‍ എന്ന്‌ അന്വേഷിക്കും. ഈ അന്വേഷണം നാനാ വിഭാഗങ്ങളിലെ മനുഷ്യര്‍ക്ക്‌ പ്രിയങ്കരിയാക്കി മാറ്റിയതിന്റെ ഓര്‍മ്മകളായിരുന്നു ഒക്‌ടോബര്‍ 6 ഞായറാഴ്‌ച.

സ്റ്റാറ്റന്‍ ഐലന്റിലെ മോറോവിയ
ന്‍ ചര്‍ച്ചില്‍ വെച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതനായ മനോഹര്‍ തോമസിന്റെ ഏക മകള്‍ സിതാ തോമസിന്റെ ആകസ്‌മിക നിര്യാണത്തില്‍ വിതുമ്പുന്ന ഹൃദയത്തോടെയാണു വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ ഒത്തുകൂടിയത്‌. തേങ്ങലുകളുയര്‍ന്ന  ചടങ്ങില്‍ ഭാഷാ സ്‌നേഹികളും, സുഹൃത്തുക്കളും, വൈദീക ശ്രേഷ്‌ഠരും ഒക്കെ എത്തി ഓര്‍മ്മകള്‍ പങ്കിട്ടു. നമ്മളൊക്കെ ട്രാന്‍സിറ്റ്‌ പാസഞ്ചേഴ്‌സ്‌ മാത്രമാണെന്ന്‌ ഡോ. എം.വി. പിള്ള പറഞ്ഞു.
മലയാളം പത്രത്തിന്റെ ന്യൂറോഷലിലുള്ള ഓഫീസില്‍ സീതയുമായി മനോഹര്‍ തോമസ്‌ എത്തിയത്‌ ജേക്കബ്‌ റോയി ഓര്‍മ്മിച്ചു. എന്തേ ഇത്ര പെട്ടെന്ന്‌ എന്ന ചോദ്യത്തിന്‌ സിതയുടെ മറുപടിയായി കുടുംബത്തിന്റെ കൂടെ, പ്രകൃതിയുടെ കൂടെ, പ്രപഞ്ച സത്യങ്ങളോടൊപ്പം താനുണ്ടായിരിക്കുമെന്ന മറുപടിയാണ്‌ സിതയുടെ വേര്‍പാടെന്നാണ്‌ ജെ. മാത്യൂസ്‌ പറഞ്ഞത്‌.
ഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയല്ലാതെ മനോഹര്‍ സ്റ്റാറ്റന്‍ഐലന്റ്‌ വിട്ടിറിങ്ങാറില്ല. ആ പതിവ്‌ മാറ്റിവെച്ചത്‌ സിതയുടെ വേര്‍പാട്‌ അറിഞ്ഞപ്പോള്‍ മാത്രമായിരുന്നുവെന്ന്‌ ജോസ്‌ കാടാപുറം ഓര്‍മ്മിച്ചു.
തന്റെ ഓര്‍മ്മകളില്‍ സിതയ്‌ക്ക്‌ തന്റെ മകള്‍ക്കൊപ്പം സ്ഥാനമുണ്ടെന്ന്‌ രാജു മൈലപ്ര പറഞ്ഞു. കൊച്ചിന്‍ ഷാജിയും, ജോസ്‌ തോമസും, അലക്‌സ്‌ വലിയവീടനും സ്റ്റാറ്റന്‍ ഐലന്റിലെ മറ്റ്‌ സുഹൃത്തുക്കളും ക്രമീകരിച്ച അനുസ്‌മരണ സമ്മേളനം മൗനനൊമ്പരങ്ങളുടെ അണപൊട്ടിയൊഴുകലായി മാറി.

അതെ. `നിത്യമാം സത്യമാണ്‌ മരണമെന്നറിയിലും
ഉള്‍ക്കൊള്ളുന്നതേയില്ല മനോഹര്‍ തന്‍
മകളുടെ വേര്‍പാടില്‍....'
മൗനനൊമ്പരങ്ങള്‍മൗനനൊമ്പരങ്ങള്‍
Join WhatsApp News
Dr. Roy P. Thomas 2013-10-10 09:46:48
Dear Jose,
It was a very touching obituary you wrote about the sad demise of
Manohar Thomas's daughter.
dr roy p thomas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക