Image

ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 18 October, 2011
ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

ജര്‍മന്‍  മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്  : മലങ്കര കത്തോലിക്കാ സഭ ഒക്‌ടോബര്‍ 08 ന് ഫ്രാങ്ക്ഫര്‍ട്ട് ഹെര്‍സ് ജീസു പള്ളിയില്‍ വച്ച് 81-മത് പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു.  ഇതേവരെ ഫ്രങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റ് മാസം തോറും നടത്തി വന്നിരുന്ന മലങ്കര കുര്‍ബ്ബാന ബൊക്കന്‍ഹൈമില്‍ നിന്നും മാറ്റി ഹെര്‍സ് ജീസു പള്ളിയില്‍ ആക്കിയതിന്റെ ഉദ്ഘാടനവും ഈ അവസരത്തില്‍ നടത്തി.

മലങ്കര സഭയുടെ നോര്‍ത്ത് അമേരിക്കാ എക്‌സാര്‍ക്കും, യൂറോപ്പിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ പ്രധാകാര്‍മ്മികത്വത്തില്‍ നടത്തിയ സമൂഹബലി യില്‍ ഫാ.പീറ്റര്‍ ഹോഫ്‌ക്കെര്‍ (സെന്റ് എലിസബെത്ത് വികാരി), ഫാ.തോമസ് പടിയംകളം (ലിംബൂര്‍ഗ് രൂപതാ റിട്ടയര്‍ഡ് വൈദികന്‍) , ഫാ.ദേവദാസ് പോള്‍ (സീറാ-മലബാര്‍), ഫാ.ജെയ്‌സണ്‍ മതയില്‍(സീല്‍സോര്‍ഗര്‍ കമ്മ്യുണിയോ ക്രിസ്‌റ്റോ മെഹര്‍നിച്ച്), ഫാ.ഷാജിമോന്‍ മംഗലത്ത് (സെന്റ് ഗെയോര്‍ഗന്‍), ഫാ.സന്തോഷ് തോമസ് (ജര്‍മന്‍ മലങ്കര സഭാ ചാപ്ലെയിന്‍) എന്നിവര്‍ സഹകാര്‍മ്മിരായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഡെക്കാന്‍ ജര്‍മന്‍ മലങ്കര സഭയെ ഹെര്‍സ് ജീസു പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സമൂഹബലിക്ക് ദേവാലയ കവാടത്തിലെത്തിയ അഭിവദ്യ പിതാവിനെയും, വൈദികരെയും താലപ്പൊലിയും, കത്തിച്ച മെഴുകി തിരകളമായി കുട്ടികളും വനിതകളും പള്ളിയിലേക്ക് ആനയിച്ചു.

സമൂഹ ബലിക്ക് ശേഷം പള്ളി ഹാളില്‍ കൂടിയ പുനരൈക്യ സമ്മേളനം ദീപ, നിയാ, ദിവ്യാ, അലിനാ, രശ്മ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയും, വിശിഷ്ടാതിധികളും ഭന്ദ്രദീപം കൊളുത്തി പരിപാടികള്‍ ആരംഭിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് മുണ്‌ടേത്ത് പരിപാടികളെപ്പറ്റി അറിയിപ്പ് നല്‍കി. മലങ്കര സഭാ ചാപ്ലെയിന്‍ ഫാ. സന്തോഷ് തോമസ് സ്വാഗതം പറഞ്ഞു. ഹെരിബെര്‍ട്ട് സ്മിറ്റ് (ലിംബൂര്‍ഗ് രൂപതാ ഫോറിന്‍ ഭാഷാ കത്തോലിക്കാ സമൂഹം റെഫറന്റ്) ഉദ്ഘാടന പ്രസംഗവും, ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് തിരുമേനി അദ്ധ്യക്ഷ പ്രസംഗവും നടത്തി. ബ്രിജിറ്റ് സാസിന്‍ (റഫറന്റിന്‍), ഗ്രേസി വര്‍ഗീസ് (പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംകള്‍ നേര്‍ന്നു.

അഭില, ആശ, അലീനാ, രശ്മ എന്നിവരുടെ ന്യുത്തം, സബീനാ പുലിപ്പാറ, ദിവ്യാ വര്‍ഗീസ് എന്നിവരുടെ ഗാനലാപം, സിസ്‌റ്റേഴ്‌സ് നടത്തിയ പാപ്പാ മംഗളം എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ മാറ്റ് നല്‍കി. കോശി തോട്ടത്തില്‍ (ഫ്രാങ്ക്ഫര്‍ട്ട്-മൈന്‍സ് യൂണിറ്റ് സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു. അമ്പിളി മുണ്‌ടേത്ത് ദിവ്യാ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റാണ് ഈ പുനരൈക്യ വാര്‍ഷികത്തിന് ആതിഥേയത്വം നല്‍കിയത്. സൈമണ്‍ കൈപ്പള്ളിമണ്ണില്‍ പരിപാടികള്‍ക്ക് ശബ്ദ സജ്ഞീകരണം നല്‍കി. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
ജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചുജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചുജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചുജര്‍മന്‍ മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക