കുരിശുകള്‍ നേരിടേണ്ടി വരുമ്പോള്‍ മറിയത്തിന്റെ സഹായം തേടാന്‍ മാര്‍പാപ്പയുടെ ആഹ്വനം
Published on 11 October, 2013
കുരിശുകള്‍
നേരിടേണ്ടി വരുമ്പോള്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ മാധ്യസ്ഥം തേടാന്‍
മാര്‍പാപ്പയുടെ ആഹ്വാനം. ഒക്ടോബര്‍ 11ന് ട്വിറ്ററിലൂടെയാണ് മാര്‍പാപ്പ ഈ
ആഹ്വാനം നടത്തിയത്. “കുരിശിന്റെ മുന്പിലെത്തുമ്പോള് പരിശുദ്ധ
മറിയത്തിന്റെ സഹായം നമുക്കപേക്ഷിക്കാം: കുരിശ് സ്വീകരിക്കാനും
ആശ്ലേഷിക്കാനും ശക്തി ലഭിക്കുന്നതിനായി നമ്മുടെ അമ്മയായ മറിയത്തിന്റെ
സഹായം തേടാം” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചത്. @pontifex എന്ന
ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍
(ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്,
ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്. പാപ്പ പ്രതിദിനം ട്വിറ്ററിലൂടെ
പങ്കുവയ്ക്കുന്ന ജ്ഞാനസൂക്തങ്ങള്ക്ക് സൈബര്‍ ലോകത്തില്‍ വന്‍പ്രചാരമുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല