പ്രെസ്‌ടന്‍ : ഒക്ടോബര്‍ ജപമാല മാസാചാരണം ആയി ആചരിക്കുന്നതിന്റെ ഭാഗമായി
പ്രെസ്‌ടനില്‍ 20 മുതല്‍ 29 വരെ ദശ ദിന ജപമാല സമര്‍പ്പണം ഭക്തി നിര്‍ബരമായി
നടത്തപ്പെടുന്നു. പ്രെസ്‌ടനിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ശനി, ഞായര്‍
ദിവസങ്ങളില്‍ വൈകുന്നേരം 4. 30 നും മറ്റുദിവസങ്ങളില്‍ വൈകുന്നേരം 5.30 നും
ശുശ്രൂക്ഷകള്‍ ആരംഭിക്കും.
എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെ
ശുശ്രൂക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വാഴ്‌വ് ജപമാല സമര്‍പ്പണവും എന്നിവ
ഉണ്‌ടായിരിക്കും.
ജപമാല സമര്‍പ്പണ സമാപന ദിവസമായ 29 നു (ശനി) വിശുദ്ധ ബലിയും
വാഴ്‌വ്, ജപമാല സമര്‍പ്പണം എന്നിവ നടത്തപ്പെടും. തുടര്‍ന്ന് പ്രമുഗ മരിയന്‍
തീര്‍ഥാടന കേന്ദ്രമായ ലേഡിവെല്‍ ദേവാലയത്തില്‍ നിന്നും എത്തിച്ചേരുന്ന പരിശുദ്ധ
ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്‌ട് പള്ളിക്ക് ചുറ്റും ലുത്തീനിയ ആലപിച്ചു
കൊണ്‌ട് പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ ഉണ്‌ടായിരിക്കും.
ദശ ദിന
ശുശ്രൂക്ഷകളില്‍ ഭക്തി പുരസരം പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ ശക്തമായ
മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിലേക്കായി ഏവരെയും സസ്‌നേഹം
ക്ഷണിക്കുന്നതായി ചാപ്ലെയിന്‍ റവ. ഫാ. മാത്യു ചൂരപൊയികയില്‍ അറിയിച്ചു. പള്ളിയുടെ
വിലാസം: ST . JOSEPHS R C CHURCH PRESTON PR1 5 UY.