Image

അയര്‍ലന്‍ഡിലേക്കുള്ള വിസിറ്റിങ്‌ വീസയുടെ കാലാവധി വര്‍ധിപ്പിച്ചേക്കും

എമി സെബാസ്‌റ്റിയന്‍ Published on 18 October, 2011
അയര്‍ലന്‍ഡിലേക്കുള്ള വിസിറ്റിങ്‌ വീസയുടെ കാലാവധി വര്‍ധിപ്പിച്ചേക്കും
ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്കുള്ള വിസിറ്റിങ്‌ വീസയുടെ കാലാവധി മൂന്നുമാസം എന്നുള്ളത്‌ ആറുമാസം ആക്കുന്നത്‌ സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന്‌ ഐറിഷ്‌ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഈമന്‍ ഗില്‍മോര്‍. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രീണിത്‌ കപൂറിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കി.

വീസ സംബന്ധിച്ച്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്‌ നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ കാര്യം ഐറിഷ്‌ ഗവണ്‍മെന്റിന്റെ പരിഗണനയില്‍ വന്നതെന്നും ഈ തീരുമാനം ഇന്ത്യന്‍ പ്രതിനിധികള്‍ക്ക്‌ അഭിമാനിക്കാമെന്നും ഈമന്‍ ഗില്‍മോര്‍ കൂട്ടിച്ചേര്‍ത്തു.

എമി സെബാസ്‌റ്റിയന്‍, അഡ്വ. വിജു ഇടയ്‌ക്കാട്ടുകുടി, സെക്രട്ടറി ഷിബു തോമസ്‌, ജോജി ഏബ്രഹാം, ഒഐസിസി പ്രസിഡന്റ്‌ വിനോയ്‌ പനച്ചിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഓവര്‍സീസ്‌ നേതാക്കള്‍ അണിയിച്ച ത്രിവര്‍ണ ഷാള്‍ അണിഞ്ഞുകൊണ്ടാണ്‌ ഐറിഷ്‌ ഉപപ്രധാനമന്ത്രി ഈമന്‍ ഗില്‍മോറും പ്രീണിത്‌ കപൂറും രവീന്ദ്രനാഥ ടഗോറിന്റെ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്‌.

ഡബ്ലിനിലെ സെന്റ്‌ സ്‌റ്റീഫന്‍ ഗ്രീനില്‍ നടന്ന രവീന്ദ്രനാഥ ടഗോറിന്റെ 150-ാം ജന്മദിനാഘോഷം ഇന്ത്യന്‍ എംബസി എല്ലാ കമ്യൂണിറ്റിയെയും അറിയിച്ചിരുന്നു.
അയര്‍ലന്‍ഡിലേക്കുള്ള വിസിറ്റിങ്‌ വീസയുടെ കാലാവധി വര്‍ധിപ്പിച്ചേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക