Image

സിഡ്‌നിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്‌തിസാന്ദ്രമായി

റെജി പാറയ്‌ക്കന്‍ Published on 18 October, 2011
സിഡ്‌നിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്‌തിസാന്ദ്രമായി
സിഡ്‌നി: പാരാമാറ്റാ രൂപതയിലെ സെന്റ്‌ അല്‍ഫോന്‍സാ കാതോലിക്‌ കമ്യൂണിറ്റി എല്ലാ വര്‍ഷത്തെയും പോലെ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ഒക്‌ടോബര്‍ ഒന്‍പതിന്‌ വെന്റ്‌വെര്‍ത്ത്‌വില്ലിലെ ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ കാതോലിക്‌ ചര്‍ച്ചില്‍ വച്ചായിരുന്നു ആഘോഷം. ജയിംസ്‌ ജോസഫ്‌ സ്വാഗതമാശംസിച്ചു. ഫാ. മാത്യു മഞ്ഞളി ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു. ആത്മീയ നവീകരണം എന്നതായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ വിഷയം.

ഫാ. മാത്യു മഞ്ഞളി പരമ്പരാഗത രീതിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ഫാ. ബിജു ആനിക്കുടിലില്‍, ഫാ. അഗസ്‌റ്റിന്‍ തറപ്പേല്‍, ഫാ. ജോസഫ്‌ പുത്തന്‍പുര, ഫാ. ജോസ്‌ മഞ്ഞളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ബിജു ആനിക്കുടിലില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. ജോസ്‌ മഞ്ഞളി, ഫാ. ജോസഫ്‌ പുത്തന്‍പുര എന്നിവര്‍ നൊവേനയ്‌ക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌, മുത്തുക്കുടകളും കൊടിതോരണങ്ങളുമേന്തി വി. അല്‍ഫോന്‍സാമ്മയുടെ പ്രതിരൂപത്തിനു മുന്നിലൂടെ നടന്ന പ്രദക്ഷിണത്തില്‍ 8 വൈദികരും 400 ഓളം കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളും പങ്കെടുത്തു. പളളിയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം വെന്റ്‌വര്‍ത്ത്‌വില്ലിലെ പാതയോരങ്ങള്‍ ചുറ്റി പളളി മുറ്റത്ത്‌ അവസാനിച്ചു.

ഫാ. ജോസഫ്‌ പുത്തന്‍പുര ലദീഞ്ഞിനു നേതൃത്വം നല്‍കി. വി. അല്‍ഫോണ്‍സാമ്മയുടെ തിരുവണക്കവും ഊട്ടു നേര്‍ച്ചയും നടന്നു. ഫാ. ഫെര്‍ണാണ്ടോ ജോസ്‌ പനങ്ങാട്ട്‌, ഫാ. ജോഷി പാറപ്പളളി, ഫാ. ഫ്രാന്‍സിസ്‌ പെരുമാടന്‍ എന്നീ നവവൈദികരും ആശീര്‍വദിക്കാന്‍ എത്തിയിരുന്നു.

ഫാ. മാത്യു മഞ്ഞളി നന്ദി രേഖപ്പെടുത്തി. വിശ്വാസി സമൂഹത്തിനു വേണ്ടി ജോണിക്കുട്ടി തോമസ്‌ ക്വയര്‍ അംഗങ്ങളെ അവരുടെ സേവനത്തിന്‌ നന്ദി അറിയിച്ചു.
സിഡ്‌നിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്‌തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക