Image

ആഷിഖ്‌- റീമ കല്ലിങ്കല്‍ വിവാഹം അടുത്തമാസമെന്ന്‌

Published on 13 October, 2013
ആഷിഖ്‌- റീമ കല്ലിങ്കല്‍ വിവാഹം അടുത്തമാസമെന്ന്‌
സംവിധായകന്‍ ആഷിഖ്‌ അബുവിന്റെയും നടി റിമ കല്ലിങ്കലിന്റെയും വിവാഹം അടുത്തമാസം ആദ്യവാരം തന്നെ നടക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ആഷിഖ്‌ അബു തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രമാണ്‌ ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്ന ഇരുവരുടെയും പ്രണയത്തിന്‌ വഴി തെളിച്ചത്‌. ചിത്രത്തിന്‌ ന്യൂജനറേഷന്‍ സംവിധായകനെന്നും മികച്ചതു സംവിധായകനെന്നുമുള്ള വിശേഷണങ്ങള്‍ ആഷിഖിനെ തേടിയെത്തി. റിമയ്‌ക്കാകട്ടെ ചിത്രം കരിയര്‍ ഗ്രാഫ്‌ ഉയര്‍ത്തി. ഈ ചിത്രത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
ആഷിഖ്‌- റീമ കല്ലിങ്കല്‍ വിവാഹം അടുത്തമാസമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക