Image

നയനും ചിമ്പുവും വീണ്ടും അടുക്കുന്നു

Published on 17 October, 2013
നയനും ചിമ്പുവും വീണ്ടും അടുക്കുന്നു
ഇടക്കാലത്ത്‌ അകന്നുകഴിഞ്ഞിരുന്ന പ്രണയജോഡികളായ നയന്‍താരയും ചിലമ്പരശനും വീണ്ടും അടുക്കുന്നതായി വാര്‍ത്തകള്‍. സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ രാജാ റാണിയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ രണ്ട്‌ പേരും പരസ്‌കരം കണ്ടുവെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു എന്നുമൊക്കെയാണ്‌ വാര്‍ത്ത.

ഒരു കാലത്ത്‌ ഇവരുടെ പ്രണയം അതിരുകള്‍ ഭേദിച്ചിരുന്നു. പൊതു വേദികളില്‍ പോലും അടുത്തിടപെഴകാന്‍ രണ്ട്‌ പേര്‍ക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. ഗോസിപ്‌ കോളങ്ങള്‍ ചിമ്പുനയന്‍സ്‌ പ്രണയ വാര്‍ത്തകള്‍ കൊണ്ട്‌ നിറഞ്ഞു. പക്ഷേ കുറച്ച്‌ നാള്‍ കഴിഞ്ഞപ്പോള്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. രണ്ട്‌ പേരും രണ്ട്‌ വഴിക്കായി. നയന്‍താരക്ക്‌ പിന്നെ പഴയ ഇലാസ്റ്റിക്‌ മാന്‍ പ്രഭു ദേവയോട്‌ ആയി പ്രണയം. പ്രഭു ദേവ ആദ്യ ഭാര്യയെ ഉപേക്ഷിക്കുന്നതിലേക്കും നയന്‍താര മറം മാറുന്നതിലേക്കും വരെ കാര്യങ്ങള്‍ എത്തി. പക്ഷേ കല്യാണം മാത്രം നടന്നില്ല. പ്രണയം തകര്‍ന്നതിന്റെ ദു:ഖത്തില്‍ നയന്‍താര അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
നയനും ചിമ്പുവും വീണ്ടും അടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക