റിയാദ്: അബ്ദുല്ല രാജാവിന്റെ നട്ടെല്ലിലെ തകരാര്‍ പരിഹരിക്കാന്‍ നടത്തിയ
ശസ്ത്രക്രിയ വിജയം. ഞായറാഴ്ചയാണു രാജാവിനെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍
സിറ്റിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം രാജാവ്
സുഖമായിരിക്കുന്നുവെന്നു മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി
നായിഫ് രാജകുമാരന് പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിലും നട്ടെല്ലുമായി ബന്ധപ്പെട്ട
പ്രശ്നത്തിന് അബ്ദുല്ല രാജാവ് അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല