Image

പഠനത്തിനായി സിനിമ ഉപേക്ഷിക്കുന്നുവെന്ന്‌ നടി റിച്ച ഗംഗോപാദ്ധ്യായ

Published on 21 October, 2013
പഠനത്തിനായി സിനിമ ഉപേക്ഷിക്കുന്നുവെന്ന്‌ നടി റിച്ച ഗംഗോപാദ്ധ്യായ
പഠനത്തിനായി നടി റിച്ച ഗംഗോപാദ്ധ്യായ താല്‍ക്കാലികമായി സിനിമയില്‍ വിട്ടുനില്‍ക്കുന്നു. അമേരിക്കയില്‍ ഉന്നത പഠനം തുടരുന്നതിനും വേണ്ടിയാണ്‌ റിച്ച സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന്‌ മാറി നില്‍ക്കുന്നത്‌. തന്റെ മൈക്രോബ്‌ളോഗിംഗ്‌ സൈറ്റിലൂടെയാണ്‌ റിച്ച ഈ വിവരം പുറത്തു വിട്ടത്‌.

ഇപ്പോള്‍ അഭിനയിച്ചു വരുന്ന ഭായ്‌ എന്ന തെലുങ്ക്‌ ചിത്രത്തിനു ശേഷം മറ്റു ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്നില്ല. നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയെല്ലാം പകുതി വഴിയില്‍ ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താന്‍ സിനിമാ അഭിനയം നിര്‍ത്തുകയല്ല. ഈ സാഹചര്യത്തില്‍ പഠനത്തിന്‌ മുന്‍തൂക്കം നല്‍കുക മാത്രമാണ്‌ ചെയ്യുന്നത്‌ റിച്ച എഴുതി.

അതേസമയം റിച്ച ഇനി സിനിമയിലേക്ക്‌ മടങ്ങി വരാന്‍ സാദ്ധ്യതയില്ലെന്നാണ്‌ സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെലുങ്കില്‍ ആറു ചിത്രങ്ങളും ഒരു ബംഗാളി സിനിമയിലും റിച്ച അഭിനയിച്ചിട്ടുണ്ട്‌.
പഠനത്തിനായി സിനിമ ഉപേക്ഷിക്കുന്നുവെന്ന്‌ നടി റിച്ച ഗംഗോപാദ്ധ്യായ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക