Image

തുണ്ട്‌ കവിതകള്‍ (സോയ നായര്‍)

Published on 21 October, 2013
തുണ്ട്‌ കവിതകള്‍ (സോയ നായര്‍)
ഭ്രാന്ത്‌..

ബോധവീണാകമ്പികള്‍
പൊട്ടി നേരുകള്‍
വിളിച്ചു പറയേണ്ടി
വരുന്നവര്‍ തന്‍ അവസ്ഥ...

നര...

കാലം ചെല്ലുന്തോറും
മനസ്സിനെ ബാധിക്കാതെ
മുടിയിഴകളിലാകവെ
ചിന്നിചിതറും
മഞ്ഞുനീര്‍ക്കണങ്ങള്‍
തന്‍ കൂട്ടം...

വയസ്സ്‌...

കൂട്ടി കൂട്ടി മുന്നോട്ട്‌ പോകും
കുറയ്‌ക്കാനാവാതെ
കുതിച്ച്‌ ചാടും...

ഊന്നുവടികള്‍...

കുത്തിനടക്കാനും
തോളില്‍ പിടിക്കാനും
പിന്നില്‍ നിന്നു
കുത്തിവീഴ്‌ത്തുവാനും
കൂടെ നടക്കുന്നവന്‍...

മൗനം...

മറുപടി ലഭിക്കാതെയും
നല്‍കാതെയും
ഉള്ളില്‍ കൊണ്ടു നടക്കും
തലക്കനം...

കരം..

താങ്ങാവേണ്ടതും
താങ്ങ്‌ കൊടുക്കേണ്ടതും
പറ്റിയാല്‍ തള്ളിക്കളയേണ്ടതും
വരുമാനം കൂടിയാല്‍ നല്‍കേണ്ടതും...
തുണ്ട്‌ കവിതകള്‍ (സോയ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക