Image

പ്രഭുദേവയും സൊനാക്ഷിയും പ്രണയത്തിലെന്ന്‌

Published on 26 October, 2013
പ്രഭുദേവയും സൊനാക്ഷിയും പ്രണയത്തിലെന്ന്‌
നടനും സംവിധായകനുമായ പ്രഭുദേവയും നടി സോനാക്ഷിയും പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആര്‍ രാജ്‌കുമാറില്‍ സോനാക്ഷിയാണ്‌ നായിക. ചിത്രത്തില്‍ സോനാക്ഷിയ്‌ക്കുവേണ്ടി തിരക്കഥ മാറ്റിയെഴുതിയെന്നാണ്‌ അണിയറ വൃത്തങ്ങള്‍. പാട്ടുരംഗത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി പ്രഭു സോനാക്ഷിയെ അവരറിയാതെ ഭാംഗ്‌ കുടിപ്പിച്ചത്രേ. പിന്നീട്‌ ഇക്കാര്യമറിഞ്ഞിട്ടും സോനാക്ഷി പ്രഭുവിനോട്‌ എതിര്‍പ്പൊന്നും കാണിക്കുന്നില്ലെന്നാണ്‌ പലരും പറയുന്നത്‌. പൊതുവേ മദ്യപിയ്‌ക്കുന്ന സ്വഭാവക്കാരിയല്ല സോനാക്ഷിയെന്നും പറഞ്ഞുകേള്‍ക്കുന്നു. സോനാക്ഷിയെ കൂടുതല്‍ ഗ്ലാമറസാക്കാതെ അവതരിപ്പിക്കാനാണ്‌ പ്രഭുദേവയ്‌ക്ക്‌ താല്‍പര്യമെന്നുമെല്ലാം കേള്‍ക്കുന്നുണ്ട്‌.

നേരത്തെ പ്രഭുദേവയുടെയും നയന്‍താരയും തമ്മിലുള്ള പ്രണയം വാന്‍ വാര്‍ത്തയായിരുന്നു. വിവാഹം വരെയെത്തി രണ്ടുവഴിയ്‌ക്കായിപ്പോയ ഇവരുടെ പ്രണയഭംഗവും ഏറെ ആഘോഷിക്കപ്പെട്ടു. ഇതെല്ലാം കഴിഞ്ഞ ശേഷം രണ്ടുപേരുടെയും പേരുമായി പലരുടെയും പേരുകള്‍ ചേര്‍ത്ത്‌ പുതിയ പ്രണബന്ധങ്ങളുടെ കഥകള്‍ വന്നു. പ്രഭുദേവയുടെ പേരുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ട പേര്‌ തെന്നിന്ത്യന്‍ നായിക ഹന്‍സിക മൊത്വാനിയുടേതായിരുന്നു. എന്നാല്‍ ഹന്‍സിക ഇക്കാര്യം നിഷേധിയ്‌ക്കുകയും പിന്നീട്‌ ന്‌ടന്‍ ചിമ്പുവുമായി പ്രണയത്തിലാണെന്ന്‌ വെളിപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ പ്രഭുവിന്റെ പേരിനൊപ്പം ഗോസിപ്പ്‌ കോളങ്ങളില്‍ നിറഞ്ഞ പേര്‌ അസിന്റേതായിരുന്നു. രണ്ടുപേരും ഒരേ അപാര്‍ട്‌മെന്റില്‍ താമസിക്കുക വരെ ചെയ്‌തത്‌ വാര്‍ത്തയായിരുന്നു.
പ്രഭുദേവയും സൊനാക്ഷിയും പ്രണയത്തിലെന്ന്‌പ്രഭുദേവയും സൊനാക്ഷിയും പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക