Image

മികവാര്‍ന്ന നേട്ടങ്ങളുമായി ഫോമാ സെക്രട്ടറിമാര്‍

അനിയന്‍ ജോര്‍ജ്‌, ന്യൂജേഴ്‌സി (മുന്‍ ഫോമാ സെക്രട്ടറി) Published on 25 October, 2013
മികവാര്‍ന്ന നേട്ടങ്ങളുമായി ഫോമാ സെക്രട്ടറിമാര്‍
ഫോമയുടെ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, മുന്‍ സെക്രട്ടറി ബിനോയി തോമസും സംഘടനാ പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ രംഗത്തും സ്വന്തമായ കൈയ്യൊപ്പ്‌ പതിപ്പിച്ചവരാണെങ്കിലും എല്ലാ രംഗത്തും പൊതുവെ മിതത്വം പാലിക്കുന്നവരും ശാന്തശീലരുമാണ്‌.

ഗ്ലാഡ്‌സണും ബിനോയിയും ഫോമയുടെ, അമേരിക്കന്‍ മലയാളികളുടെ ഉറ്റ സുഹൃത്തുക്കളായി മാറി, പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു.

ഇപ്പോഴിതാ രണ്ടു പേരും അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. ഇല്ലിനോയി സംസ്ഥാനത്തെ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണറായി ഗ്ലാഡ്‌സണെ ഗവര്‍ണ്ണര്‍ നിയമിച്ചപ്പോള്‍ ഏതാനും ആഴ്‌ചകള്‍ക്കു മുമ്പാണ്‌ ബിനോയിയെ മേരീലാന്റ്‌ ഗവര്‍ണര്‍ എന്‍വയണ്‍മെന്റ്‌ ജസ്റ്റീസ്‌ ആന്റ്‌ സസ്റ്റെയിനബിള്‍ കമ്മിറ്റിയുടെ തലവനായി നിയമിച്ചത്‌. ഫോമയുടെ സാരഥികള്‍ക്ക്‌ ലഭിച്ച ഈ അംഗീകാരം ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്‌.

ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഫോമാ സെക്രട്ടറി, ഐ.എന്‍.ഒ.സി ദേശീയ ട്രഷറര്‍, എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പ്രവര്‍ത്തിക്കുമ്പോള്‍, ബിനോയി തോമസ്‌ ഫോമാ മുന്‍ സെക്രട്ടറി, ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റിയുടെ പ്രതിനിധിയായി സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്‌ മാന്‍ തുടങ്ങിയവരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു.

ബിനോയിയും, ഗ്ലാഡ്‌സണും പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി, പ്രത്യേകിച്ച്‌ മലയാളി കമ്യൂണിറ്റിക്കുവേണ്ടി കോണ്‍സുലേറ്റുകളിലും ഇന്ത്യന്‍ എംബസികളിലും നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇല്ലിനോയി സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ ഡിനൈസുകളിലെ അപാകതകള്‍ക്ക്‌ നടപടിയെടുക്കുക, എന്‍നീയര്‍മാര്‍, കോണ്‍ട്രാക്‌ടര്‍മാര്‍ എന്നിവര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുക, പരീക്ഷാ നടത്തിപ്പ്‌ തുടങ്ങി ഒട്ടേറെ ചുമതലകളാണ്‌ ഗ്ലാഡ്‌സണെ തേടിയെത്തിയിരിക്കുന്നത്‌. അതിനിടയ്‌ക്ക്‌ ഫോമയ്‌ക്കുവേണ്ടി ദിനരാത്രങ്ങള്‍ ചെലവിടുന്നു.

ബിനോയി 2012-ല്‍ ചിക്കാഗോയില്‍ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' എന്ന പരിപാടിയിലൂടെ യംഗ്‌ പ്രൊഫഷണല്‍സിനേയും കമ്പനി മേധാവികളേയും ഒരു കുടക്കീഴിലാക്കി വിജയപൂര്‍വ്വമായ സെമിനാര്‍ നടത്തി തന്റെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയപ്പോള്‍, ഗ്ലാഡ്‌സണ്‍ ആകട്ടെ 2013 നവംബര്‍ 16-ന്‌ ന്യൂജേഴ്‌സിയില്‍ മുന്നൂറില്‍പ്പരം യംഗ്‌ പ്രൊഫഷണല്‍സിനെ ഒരുമിപ്പിച്ച്‌ വിജ്ഞാനപ്രദമായ സെമിനാറിന്‌ തയാറെക്കുന്നു.

ഗ്ലാഡ്‌സണും ബിനോയിയും 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഫോമാ കണ്‍വെന്‍ഷന്റെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ബിനോയിക്കും, ഗ്ലാഡ്‌സണും ഫോമയുടെ പേരിലുള്ള അനുമോദനങ്ങളും ആശംസകളും നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു.
മികവാര്‍ന്ന നേട്ടങ്ങളുമായി ഫോമാ സെക്രട്ടറിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക