Image

മകള്‍ പഠനത്തിന്റെ തിരക്കില്‍, വിവാഹ വാര്‍ത്ത കാവ്യയുടെ പിതാവ്‌ നിഷേധിച്ചു

Published on 29 October, 2013
മകള്‍ പഠനത്തിന്റെ തിരക്കില്‍, വിവാഹ വാര്‍ത്ത കാവ്യയുടെ പിതാവ്‌ നിഷേധിച്ചു
തന്റെ മകള്‍ പഠനത്തിന്റെ തിരക്കിലാണെന്നും വിവാഹ വാര്‍ത്ത അറിഞ്ഞിട്ടില്ലെന്നും കാവ്യാ മാധവന്റെ പിതാവ്‌ അറിയിച്ചു. മാദ്ധ്യമങ്ങളില്‍ നിന്നു മാത്രമാണ്‌ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതെന്നും അതില്‍ യാതൊരു വാസ്‌തവവും ഇല്ലെന്നും കാവ്യയുടെ അച്ഛന്‍ മാധവന്‍ പറഞ്ഞു.

പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ്‌ മേനോനാണ്‌ കാവ്യയെ വിവാഹം ചെയ്യാന്‍ പോകുന്നത്‌ എന്നായിരുന്നു വാര്‍ത്ത. കാവ്യ ഇപ്പോള്‍ ബി.കോം പരിക്ഷയ്‌ക്ക്‌ തയ്യാറെടുക്കുകയാണ്‌. ഇതോടൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്‌. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഡിസംബറില്‍ ആരംഭിക്കുമെന്നും കാവ്യയുടെ അച്ഛന്‍ വിശദമാക്കി. പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ തന്നെ ഉടന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ കാവ്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട്‌ നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്ന വിശദീകരണവുമായി കാവ്യ തന്നെ രംഗത്തു വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക