Image

മാഞ്ചസ്‌റ്റര്‍ ആഷ്‌ടനില്‍ ജപമാല രാജ്‌ഞിയുടെ തിരുനാള്‍ 30ന്‌

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 21 October, 2011
മാഞ്ചസ്‌റ്റര്‍ ആഷ്‌ടനില്‍ ജപമാല രാജ്‌ഞിയുടെ തിരുനാള്‍ 30ന്‌
ആഷ്‌ടന്‍: മാഞ്ചസ്‌റ്ററിലെ ആഷ്‌ടനില്‍ പരിശുദ്ധ ജപമാല രാജ്‌ഞിയുടെ തിരുനാള്‍ 30 ഞായറാഴ്‌ച ആഘോഷിക്കുന്നു. ആഷ്‌ടനിലെ സെന്റ്‌ ആന്‍സ്‌ കത്തോലിക്കാ ദേവാലയത്തില്‍ വൈകിട്ട്‌ നാലിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയും വാഴ്‌വും ജപമാല സമര്‍പണവും നടത്തും.

ജപമാല മാസത്തിന്റെ സമാപനമായി നടത്തുന്ന തിരുനാളിലും ശുശ്രൂക്ഷകളിലും പങ്കെടുത്ത്‌ മാതാവിന്റെ മധ്യസ്‌ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സമീപ പ്രദേശങ്ങളില്‍ നിന്ന്‌ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ചാപ്ലിന്‍ റവ.ഡോ.മാത്യു ചൂരപൊയ്‌കയില്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചു പാച്ചോര്‍ നേര്‍ച്ച വിതരണം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക