Image

ഹോളിവുഡ്‌ സുന്ദരി ആഞ്‌ജലീന ജോളി മലയാള സിനിമയിലേക്ക്‌?

എബി മക്കപ്പുഴ Published on 31 October, 2013
ഹോളിവുഡ്‌ സുന്ദരി ആഞ്‌ജലീന ജോളി മലയാള സിനിമയിലേക്ക്‌?
ഡാലസ്‌:ഹോളിവുഡ്‌ സുന്ദരിയും സ്‌തനാര്‍ബുദ ഭീഷണിയെത്തുര്‍ന്ന്‌ സ്‌തനങ്ങള്‍ നീക്കം ചെയ്‌തതിലൂടെ അടുത്തിടെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആഞ്‌ജലീന ജോളി മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്ന്‌ സൂചന.
പ്രശസ്‌ത സാഹിത്യകാരന്‍ തകഴിയുടെ ചെറുമകനും സംവിധായകനുമായ രാജ്‌ നായരുടെ സിനിമയിലൂടെയാണ്‌ ഈ ഹോളിവുഡ്‌ സുന്ദരി മലയാളത്തില്‍ അരങ്ങേറുന്നത്‌.

വിദേശമലയാളിയായ രാജ്‌ നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‌ `മുലച്ചി `എന്നാണ്‌ പേര്‌ നല്‌കിയിരിക്കുന്നത്‌. താഴ്‌ന്ന ജാതിക്കാരികളായ സ്‌ത്രീകള്‍ മുല മറക്കുന്നതിന്‌ മുലക്കരം ചുമത്തിയതില്‍ പ്രതിഷേധിച്ച്‌ മുല മുറിച്ചെറിഞ്ഞ്‌ രക്തം വാര്‌ന്ന്‌ മരിച്ച ചേര്‌ത്ത ലക്കാരി നങ്ങേലിയുടെ കഥാപാത്രമാണ്‌ ആഞ്‌ജലീന അഭിനയിക്കുന്നതെന്ന്‌ സൂചനയായി.ആഞ്‌ജലീന മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ്‌ തകഴിയുടെ ചെറുമകനും സംവിധായകനുമായ രാജ്‌ നായര്‌ അറിയിച്ചു.

`ദ്‌ ഗ്രേറ്റ്‌ നങ്ങേലി' എന്ന പെയിന്റിങില്‍ നിന്ന്‌ പ്രചോദനം ഉള്‌ക്കൊണ്ടാണ്‌ 200 വര്‌ഷഞങ്ങള്‌ക്ക്‌ മുന്‌പ്‌ നടന്ന ചരിത്ര പുനരാഖ്യാന സംഭവമാണ്‌ രാജ്‌ നായര്‍ തിരക്കഥയായി തയ്യാറാക്കിയിരിക്കുന്നത്‌.

ഹോളിവുഡ്‌ സുന്ദരിയായ ആഞ്‌ജലീന ജോളി യുടെ വരവോടു മലയാള സിനമ ലോകത്തിലുള്ള സിനിമ പ്രേമികളുടെ ഇടയില്‍ വലിയ സംസാരം ആകും.
ഹോളിവുഡ്‌ സുന്ദരി ആഞ്‌ജലീന ജോളി മലയാള സിനിമയിലേക്ക്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക