Image

കെജ്‌രിവാളിന് ഒന്‍പത് ലക്ഷം പിഴ

Published on 22 October, 2011
കെജ്‌രിവാളിന് ഒന്‍പത് ലക്ഷം പിഴ
ന്യൂഡല്‍ഹി: അണ്ണ ഹസാരെ സംഘത്തിന് വീണ്ടും തിരിച്ചടിയായി സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്‌രിവാള്‍ ഒമ്പതുലക്ഷത്തിലേറെ രൂപ പിഴയടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്.

മുമ്പ് പഠനാവശ്യത്തിന് രണ്ടുവര്‍ഷം അവധിയെടുത്തപ്പോഴത്തെ ബോണ്ട് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണ് മുന്‍ റവന്യൂ സര്‍വീസ് ഓഫീസറായിരുന്ന കെജ്‌രിവാളിനെതിരെ ആദായനികുതിവകുപ്പ് ചീഫ് കമ്മീഷണറുടെ ഓഫീസ് നോട്ടീസയച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ആഗസ്ത് അഞ്ചിനും നോട്ടീസയച്ചിരുന്നു. ഈ മാസം അവസാനത്തോടെ പണം അടയ്ക്കണമെന്നാണ് നിര്‍ദേശം. അണ്ണ സംഘത്തിലെ തമ്മില്‍ത്തല്ലും കിരണ്‍ബേദിക്കെതിരായ വിമാനക്കൂലി തട്ടിപ്പ് വിവാദവുമെല്ലാം കൊടുമ്പിരി ക്കൊണ്ടിരിക്കെയാണ് പുതിയ സംഭവം.

നോട്ടീസിന് തക്കതായ മറുപടി നല്‍കുമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. നവംബര്‍ 2000നും 2002നും ഇടയിലാണ് കേസിന്നാസ്പദമായ അവധിയെടുത്തത്.

രാഷ്ട്രീയമേലാളന്‍മാരുടെ നിര്‍ദേശപ്രകാരം സര്‍ക്കാറിന്റെ വൃത്തികെട്ട തന്ത്രമാണിത് -കെജ്‌രിവാളും അണ്ണ സംഘവും പ്രതികരിച്ചു. താന്‍ ബോണ്ട് വ്യവസ്ഥ ലംഘിച്ചില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക