Image

ഏഴ് ഇന്ത്യക്കാരുമായി ഇറാനിയന്‍ കപ്പല്‍ മുങ്ങി

Published on 22 October, 2011
ഏഴ് ഇന്ത്യക്കാരുമായി ഇറാനിയന്‍ കപ്പല്‍ മുങ്ങി
മുംബൈ: ഒരു ഇലക്ട്രീഷ്യനും ആറു ഡൈവേഴ്‌സുമടക്കം ഏഴു ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഇറാനിയന്‍ കപ്പല്‍ മുങ്ങിയതായി കമ്പനി വക്താവ് അറിയിച്ചു. മുംബൈ ആസ്ഥാനമായ അഡ്‌സണ്‍ ഓഫ്‌ഷോര്‍ ഡൈവിംഗ് കോണ്‍ട്രാക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരാണ് മുങ്ങിയ കപ്പലിലുള്ളത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കപ്പല്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക