Image

സൗദിയില്‍ സ്വദേശി വത്‌കരണം കര്‍ശനമാക്കി; ഇന്ത്യക്കാര്‍ പുറത്താകും

Published on 22 October, 2011
സൗദിയില്‍ സ്വദേശി വത്‌കരണം കര്‍ശനമാക്കി; ഇന്ത്യക്കാര്‍ പുറത്താകും
ജിദ്ദ: സൗദി അറേബ്യയില്‍ സ്വകാര്യവത്‌കരണം കര്‍ശനമാക്കി. ഇതോടെ കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴില്‍ നഷ്‌ടമാകും. 30ലക്ഷം വിദേശ തൊഴിലാളികള്‍ക്ക്‌ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യ വിടേണ്ടിവരുമെന്ന്‌ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ്‌ നിയന്ത്രിക്കാന്‍ ബുധനാഴ്‌ച അബൂദബിയില്‍ ചേര്‍ന്ന ജി.സി.സി രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു. 20ശതമാനത്തിന്‌ മുകളില്‍ വിദേശികള്‍ രാജ്യത്ത്‌ ഉണ്ടാവരുത്‌ എന്ന തീരുമാനത്തിലാണ്‌ എത്തിയിരിക്കുന്നത്‌.

വിദേശികളില്‍നിന്ന്‌ സ്വദേശികളിലേക്ക്‌ ജോലി കൈമാറ്റം ചെയ്യപ്പെടുന്നതിന്‌ സൗദികള്‍ക്ക്‌ കൂടുതല്‍ പരിശീലനവും പ്രോല്‍സാഹനവും നല്‍കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്‌. ഒരു തസ്‌തിക നികത്തേണ്ടി വരുമ്പോള്‍ യോഗ്യരായ സ്വദേശികള്‍ ഇല്ലെന്ന്‌ ഉറപ്പായാല്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ എന്നാണ്‌ ജി.സി.സി സമ്മേളനത്തില്‍ തത്വത്തില്‍ തീരുമാനമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക