Image

പുതിയ വെളിപ്പെടുത്തലുകള്‍ മറുപടി അര്‍ഹിക്കാത്തത്‌: കുഞ്ഞാലിക്കുട്ടി

Published on 22 October, 2011
പുതിയ വെളിപ്പെടുത്തലുകള്‍ മറുപടി അര്‍ഹിക്കാത്തത്‌: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ തനിക്കെതിരേ ഉയര്‍ന്നിരുക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ മറുപടി അര്‍ഹിക്കുന്നതല്ലെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇപ്പോള്‍ ചാനലുകള്‍ ചെയ്യുന്നത്‌ വഴിയില്‍ പോകുന്നവനെ മൊബൈലില്‍ പകര്‍ത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു ചീപ്പ്‌ ഏര്‍പ്പാടാണ്‌. എല്ലാ ചാനലുകളും അല്ല ചില ചാനലുകള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇങ്ങനെ നടത്തുന്ന വ്യവസായങ്ങള്‍ക്ക്‌ കാലക്രമേണ മാര്‍ക്കറ്റ്‌ ഇടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക