Image

ഹലോ ഡോളിയിലെ പ്രകടനം: ദിലീപ്‌ ശ്രദ്ധേയനാകുന്നു

Published on 22 October, 2011
ഹലോ ഡോളിയിലെ പ്രകടനം: ദിലീപ്‌ ശ്രദ്ധേയനാകുന്നു
ലണ്ടന്‍: ഹലോ ഡോളി സംഗീത പരിപാടിയിലെ പ്രകടനത്തിലൂടെ മലയാളിയായ ദിലീപ്‌കുമാര്‍ ശ്രദ്ധേയനാകുന്നു.

ലെസ്‌റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്‌ ഐഡോള്‍സ്‌ അമച്വര്‍ മ്യൂസിക്കല്‍ സൊസൈറ്റി ഈ വര്‍ഷം അവതരിപ്പിച്ച സംഗീത വിരുന്നായിരുന്നു ഹലോ ഡോളി. ഒക്‌ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ ലെസ്‌റ്റര്‍ ലിറ്റില്‍ തിയറ്ററിലായിരുന്നു ഹലോ ഡോളി അരങ്ങേറിയത്‌.

1955ല്‍ ലെസ്‌റ്ററില്‍ ആരംഭിച്ച ഐഡോള്‍സില്‍ ആദ്യമായിട്ടാണ്‌ ഒരു മലയാളിക്ക്‌ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്‌.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നഴ്‌സിങ്‌ വിദ്യാര്‍ഥിയായിരുന്ന കാലത്ത്‌ സംഗീത രംഗത്ത്‌ കഴിവു തെളിയിച്ച ദിലീപ്‌കുമാര്‍ ലെസ്‌റ്റര്‍ ജനറല്‍ ആശുപത്രിയില്‍ നഴ്‌സാണ്‌. ഭാര്യ ബീനയും ഈ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ലെസ്‌റ്റര്‍ മെലഡി ഓര്‍ക്കസ്‌ട്രയിലെ മുഖ്യ ഗായകന്‍ കൂടിയായ ദിലീപ്‌കുമാര്‍ മുതുകുളം സ്വദേശിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക