Image

സന്തോഷിക്കാന്‍ പ്രണയം വേണമെന്നില്ല: മൈഥിലി

Published on 07 November, 2013
സന്തോഷിക്കാന്‍ പ്രണയം വേണമെന്നില്ല: മൈഥിലി
ഒരാള്‍ സന്തോഷവാനോ സന്തോഷവതിയോ ആയിരിക്കുന്നതിന്‌ ഒരു പ്രണയബന്ധം നിര്‍ബന്ധമായിരിക്കണമെന്ന അഭിപ്രായമില്ലെന്ന്‌ നടി മൈഥിലി പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം വിവാഹത്തിനല്ല മുന്‍ഗണന. അഭിനയം,? സുഹൃത്തുക്കള്‍,? യാത്ര ഇതൊക്കെയാണ്‌ എന്റെ ജീവിതത്തില്‍ മുന്‍പന്തിയിലുള്ളത്‌. അഭിനയത്തോട്‌ അഭിനിവേശം ഉണ്ടെങ്കിലും വാരിവലിച്ച്‌ സിനിമകള്‍ ചെയ്യുന്നതിനോട്‌ താല്‌പര്യമില്ല. മികച്ച കഥയും കഥാപാത്രങ്ങളുമാണ്‌ സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം മൈഥിലി നിലപാട്‌ വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തനിക്ക്‌ ഒരു പ്രണയബന്ധം ഉണ്ടായിരുന്നതായും നടി തുറന്നു പറഞ്ഞു.

ഇപ്പോള്‍ മഴനീര്‍ത്തുള്ളികള്‍, വെടിവഴിപാട്‌, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നീ സിനിമകളിലാണ്‌ മൈഥിലി ഇപ്പോള്‍ അഭിനയിച്ചു വരുന്നു.

സന്തോഷിക്കാന്‍ പ്രണയം വേണമെന്നില്ല: മൈഥിലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക