Image

അധ്യാപകന്റെ മര്‍ദ്ദനം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍

Published on 22 October, 2011
അധ്യാപകന്റെ മര്‍ദ്ദനം: ചോദ്യം ചെയ്യല്‍ സ്വാഭാവികമെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍
തിരുവനന്തപുരം: വാളകത്ത്‌ അധ്യാപകന്‌ ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളെ ചോദ്യം ചെയ്‌തത്‌ സ്വാഭാവികമാണെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍ പറഞ്ഞു. ഗണേഷ്‌ കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറി പ്രദീപ്‌ കുമാറിനെ അന്വേഷണ സംഘം വെള്ളിയാഴ്‌ചയാണ്‌ ചോദ്യം ചെയ്‌തത്‌.

മര്‍ദ്ദനമേറ്റ അധ്യാപകന്‍ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി കൃഷ്‌ണകുമാറിന്റെ ഫോണിലേക്കു പ്രദീപ്‌ ഫോണ്‍ ചെയ്‌തിരുന്നു. സംഭവത്തിനു തലേദിവസം പ്രദീപ്‌ കുമാര്‍ വാളകം സ്‌കൂളില്‍ പതിവില്ലാതെ എത്തിയിരുന്നുവെന്ന്‌ സ്‌കൂളിലെ അധ്യാപകര്‍ മൊഴി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്‌പി പ്രകാശ്‌ ഡിവൈഎസ്‌പിമാരായ ഷാനവാസ്‌, അജിത്‌ എന്നിവരാണ്‌ ചോദ്യം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക