Image

കാര്‍ട്ടുണിസ്റ്റ്‌ കുട്ടി അമേരിക്കയില്‍ അന്തരിച്ചു

Published on 23 October, 2011
കാര്‍ട്ടുണിസ്റ്റ്‌ കുട്ടി അമേരിക്കയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്‌: പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ കുട്ടി അമേരിക്കയില്‍ വെച്ച്‌ അന്തരിച്ചു. പുത്രന്‍ നാരായണനൊപ്പം മാഡിസണിലായിരുന്നു അദ്ദേഹം വര്‍ഷങ്ങളായി താമസിച്ചിരുന്നത്‌. വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 7.30നായിരുന്നു അന്ത്യം. രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്‌ക്കുന്നതില്‍ എക്കാലത്തേയും മികച്ച സൃഷ്‌ടികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്‌.

1921 സപ്‌തംബര്‍ നാലിന്‌ നാരായണ മേനോന്‍ലക്ഷ്‌മി ദമ്പതിമാരുടെ മകനായി പാലക്കാട്ട്‌ ഒറ്റപ്പാലത്താണ്‌ കുട്ടിയുടെ ജനനം. റ്റപ്പാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ഉന്നതവിദ്യാഭ്യാസം.1997ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും പല പ്രസിദ്ധീകരണങ്ങളിലും തുടര്‍ന്നും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു. 'ചിരിയുടെ സംവത്സരങ്ങള്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സ്‌മരണകള്‍' അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

ഭാര്യ: ഗൗരിക്കുട്ടി. മകള്‍: മായ.
കാര്‍ട്ടുണിസ്റ്റ്‌ കുട്ടി അമേരിക്കയില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക