Image

ഗുജറാത്ത്‌ കലാപം: മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ അമിക്കസ്‌ ക്യൂറി

Published on 23 October, 2011
ഗുജറാത്ത്‌ കലാപം: മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ അമിക്കസ്‌ ക്യൂറി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്ന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കോണ്‍ഗ്രസ്‌ എം.പി എഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌.

കേസില്‍ മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന്‌ അമിക്കസ്‌ ക്യൂറി ശുപാര്‍ശ ചെയ്‌തതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഈ രഹസ്യ റിപ്പോര്‍ട്ട്‌ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‌ കൈമാറി. മോഡിക്കെതിരെ കേസ്‌ നിലനില്‍ക്കുന്നില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിനോട്‌ കടുത്ത വിയോജിപ്പാണ്‌ അമിക്കസ്‌ ക്യൂറി പ്രകടിപ്പിക്കുന്നത്‌. സഞ്‌ജീവ്‌ ഭട്ട്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യണമെന്നും ക്യൂറിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക