Image

യേശുക്രിസ്തു എവിടെ ?

ഫാ.ജോണ്‍സണ്‍ പുഞ്ചക്കൊണം Published on 10 November, 2013
യേശുക്രിസ്തു എവിടെ ?
യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ല മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ അന്വേഷണം നടക്കേണ്ടത്‌.
ക്രൈസ്തവ സഭയിൽ യേശുക്രിസ്തു ഉണ്ടോ? ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനെ ലോകത്തിനു കാട്ടികൊടുക്കുവാൻ സാധിക്കുന്നുണ്ടോ?
യേശുക്രിസ്തു തന്റെ ഇഹലോകജീവിതത്തിന്റെ അവസാന രാത്രിയിൽ  അനുഷ്ട്ടിച്ച  ഒരു കർമമാണ് കാൽകഴുകലും അന്ത്യഅത്താഴവും. ഇതിൽ ആദ്യത്തെത് വർഷത്തിൽ ഒരിക്കൽ ആഘോഷപൂർവ്വം  ക്രിസ്തവസഭകൾ  അനുഷ്ടിക്കുന്നു.
കാൽകഴുകലിനു ഒരു ഉദ്ദേശം ഉണ്ട്. 
കൽവറിയിലെ സ്വയപരിത്യാഗമെന്ന  യാഗപീഠംവരെ യാത്ര ചെയ്യുക. പ്രപഞ്ചസൃഷ്ട്ടാവായ ദൈവം  മനുഷ്വനു കാലുകൾ നൽകിയത് നടക്കുവാനാണ്. ഈ ഭൂമിയിൽ നടക്കുമ്പോൾ അവന്റെ കാലുകളും കൈകളും പരിശുദ്ധമായിരിക്കണം. ജീവിതവിശുദ്ധി ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്രയായിരിക്കണം. ക്രിസ്ത്യാനികൾ ലോകത്തിനു കാട്ടികൊടുക്കേണ്ടത് ഈ ജീവിത വിശുദ്ധിയാണ്. പക്ഷേ ആധുനിക ക്രൈസ്തവ സമൂഹത്തിനു ഈ ജീവിതവിശുദ്ധി ലോകത്തിനു കാട്ടി കൊടുക്കുവാൻ സാധിക്കുന്നുണ്ടോ എന്നതാണ് ഇന്നിന്റെ ചോദ്യം?
യേശുക്രിസ്തു തന്റെ ജീവിതത്തിൽഒരിക്കൽ മാത്രം അനുഷ്ട്ടിച്ച ബലിയർപ്പണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ആധുനിക ക്രിസ്തവസഭകൾ  സായൂജ്യമടയുന്നു. ഇവിടെ യഥാർത്ഥ ക്രിസ്തുവിനെ ലോകത്തിന്  കാട്ടികൊടുക്കുവാൻ കഴിയുന്നില്ല.യേശുക്രിസ്തു കാട്ടി തന്ന ഒരു ജീവിത മാർഗമുണ്ട്. സമൂഹത്തിലെ അധ:സ്ഥിതരോട്, വേദന അനുഭവിക്കുന്നവരോട്, തിരസ്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്നുള്ള ജീവിതം.
തന്റെ മൂന്നര വർഷത്തെ പരസ്യജീവിതത്തെ ലോകത്തിനു കൊടുക്കുവാൻ ആധുനിക സഭകൾക്ക് സാധിക്കുന്നുണ്ടോ?
അധീശത്വത്തിന്റെ, കീഴ്പ്പെടുത്തലിന്റെ, പിടിച്ചടക്കലിന്റെ  ദൈവശാസ്ത്രത്തിൽ പരിചിതമാണ് ആധുനിക ക്രൈസ്തവ സമൂഹം വഴിമാറി സഞ്ചരിക്കുക്കുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”The new age Church is concentrating on  “victory theology”or ‘”the dominant’s theology” not on “victim theology.”
 
പാർശ്വവൽക്കരിക്കപ്പെടുന്നവനോട് പക്ഷം ചേരേണ്ടവാനാണ് ഓരോ ക്രൈസ്തവനും.
യേശുക്രിസ്തു  തന്റെ പരസ്യജീവിതത്തിൽ ചെയ്തത് ഈ പക്ഷം ചേരലാണ്. യേശുക്രിസ്തു കാട്ടിതന്ന സ്നേഹത്തിന്റെ, കരുണയുടെ, വിനയത്തിന്റെ, സാമൂഹിക തിന്മകളോടുള്ള എതിർപ്പിന്റെ, സ്വയം വെറുമയാക്കലിന്റെ അനുഭവം എവിടെയുണ്ടോ അവിടെ ക്രിസ്തു ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക